അടുത്ത ലക്ഷ്യം മുംബൈ എന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍
മുംബൈ: ബോധ് ഗയയില്‍ നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദ്ദീന്‍ വീണ്ടും രാഷ്ട്ര സുരക്ഷയെ വെല്ലുവിളിക്കുന്നു. ബോധ് ഗയക്ക് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം മംബൈ ആണെന്ന് ട്വിറ്ററിലൂടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അറിയിച്ചു.
ബോധ് ഗയയില്‍ സ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കകം തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ തന്നെയായിരുന്നു പ്രതികരണം. ഒമ്പത് സ്‌ഫോടനങ്ങളും തങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്വീറ്റ്.
ബീഹാര്‍ സ്‌ഫോടനങ്ങള്‍ക്ക് ഒരു ദിവസം മുമ്പാണ് തങ്ങളുടെ അടുത്ത ലക്ഷ്യം മുംബൈ ആണെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ട്വീറ്റ് ചെയ്തത്. തടയാനാകുമെങ്കില്‍ തടഞ്ഞോളൂ എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് ട്വീറ്റ് അവസാനിപ്പിച്ചത്.
എന്‍ഐഎയും മറ്റ് അന്വേഷണ ഏജന്‍സികളും സന്ദേശത്തിന്റെ ഉറവിടം പരിശോധിച്ചുവരികയാണ്. കാനഡയില്‍ നിന്നാണ് ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചിട്ടുള്ളത് എന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി ഭീഷണികള്‍ ഉണ്ടാകാറുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. മിക്കവയും വ്യാജഭീഷണി ആകാറാണ് പതിവെന്നും അവര്‍ പറഞ്ഞു.
ബോധ് ഗയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പാറ്റ്‌ന പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവുപ്രകാരമാണ് അറസ്റ്റ്. ആനന്ദ് പ്രകാശ്, ഗുഞ്ചന്‍ പട്ടേല്‍, ഹസ്സന്‍ മാലിക്, പ്രിയങ്ക എന്നിവരെയാണ് പിടികൂടിയത്. സ്‌ഫോടനം നടന്ന ദിവസം പുലര്‍ച്ചെ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. കൂടുല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications