Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി ടെക്കി ഹൈദരാബാദില്‍ ആത്മഹത്യചെയ്തു

ഹൈദരാബാദ്: മലയാളി ടെക്കി ഹൈദരാബാദില്‍ ആത്മഹത്യ ചെയ്തു. അശ്വിനി നായര്‍(22) ആണ് ആത്മഹത്യ ചെയ്തത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ മുകളിലെത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. കെട്ടിടത്തിന്റെ ഏഴാമത്തെ നിലയില്‍ നിന്നാണ് സോഫ്ട് വെയര്‍ എഞ്ചിനീയറായ യുവതി താഴേക്ക് ചാടിയത്. 2013 ജൂലൈ 9 നാണ് സംഭവം.

Location, Map, Andhra Pradesh

ബാംഗ്ലൂരില്‍ താമസിയ്ക്കുന്ന അശ്വിനി ജൂണ്‍ 24 നാണ് ഹൈദരാബാദിലെ മധപുരില്‍ എത്തുന്നത്. ആത്മഹത്യക്കുറിപ്പില്‍ തന്റെ മരണത്തിന്റെ ഉത്തരവാദി താന്‍ മാത്രമാണെന്നും ഇതില്‍ മറ്റാര്‍ക്കും പങ്കില്ലൈന്നും അശ്വിനി എഴുതിയിട്ടുണ്ട്. അമ്മയും പപ്പയും, അതിഥി (ആരെന്ന് വ്യക്തമല്ല) എന്നോട് ക്ഷമിക്കണമെന്നും ടെക്കി തന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചിച്ചതിന് പിന്നിലെന്താണ് എന്നതിനെപ്പറ്റി പൊലീസിന് ഇത് വരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. യുവതിയുടെ മാതാപിതാക്കളെ മരണ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി സൂക്ഷിച്ചിരിക്കുന്നു.യുവതിയുടെ ആത്മഹത്യയെക്കുറിച്ച് പ്രതികരിയ്ക്കാന്‍ കമ്പനി ഉടമകള്‍ തയ്യാറായില്ല.കഴിഞ്ഞവര്‍ഷം ആഗസ്റ്റിലും ഇവിടെ 27 കാരിയായ ടെക്കി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+