തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടും എംഎല്‍എമാര്‍ അടക്കമുള്ളവര്‍ക്കുനേരെ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചും എല്‍ഡിഎഫ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.
ചൊവ്വാഴ്ച രാവിലെ എല്‍ഡിഎഫ് യുവജനസംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് അവസാനിച്ചത്. ധര്‍ണ നടത്തുകയായിരുന്ന ഇടത് എംഎല്‍എമാര്‍ക്കെതിരേ പോലിസ് കണ്ണീര്‍വാതകപ്രയോഗം നടത്തിയതും വിവാദമായിരുന്നു. പോലിസ് പ്രയോഗിച്ച ഗ്രനേഡ് പ്രതിപക്ഷനേതാവ് വിഎസ്, സി ദിവാകരന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ ആശുപത്രിയിലാക്കിയിരുന്നു.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരേയുള്ള തെളിവുകള്‍ ഓരോ ദിവസവും പുറത്തുവരുന്നതാണ് രാജിയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേ ജഡ്ജിക്ക് മുന്നില്‍ മൊഴി നല്‍കിയ ശ്രീധരന്‍ നായര്‍ പരസ്യമായി രംഗത്തെത്തിയതും ഭരണപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
The LDF will observe a dawn to dusk hartal all over the state in protest against the attacks towards the LDF leaders and also seeking the resignation of the chief minister.