വിവാദ പ്രസ്താവനകള്‍ പാടില്ല; ജോര്‍ജിന് വിലക്ക്

എം ഗ്രൂപ്പ് ചെയര്‍മാന്‍ കെഎം മാണിയാണ് മുഖ്യമന്ത്രിക്കും മുന്നണിക്കും ദോഷകരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ചീഫ് വിപ്പിന് നിര്‍ദ്ദേശം നല്‍കിയത്. ജോര്‍ജിന്റെ പല പ്രസ്താവനകളും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നതോടൊപ്പം പ്രതിപക്ഷ ആക്രമത്തിന്റെ മൂര്‍ച്ച കൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് വിലക്ക്.
മുഖ്യമന്ത്രി നാണംകെട്ട് അധികാരത്തില്‍ തുടരുന്നതിലും നല്ലത് രാജി വയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലിലോട് സംസാരിക്കവെ ജോര്‍ജ് പറഞ്ഞിരുന്നു. കൂടാതെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ജോര്‍ജ് നടത്തിയ പരമാര്‍ശം പ്രതിപക്ഷം ഏറ്റെടുത്ത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
സോളാര്‍ പ്രശ്‌നം രൂക്ഷമാക്കിയത് കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരാണെന്ന് കെഎം മാണി വിമര്‍ശിച്ചു. ജോര്‍ജ്ജിന്റെ പ്രസ്താവനകളെ കുറിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം, പാര്‍ട്ടിയിലെ വിലക്ക് എല്ലാവര്‍ക്കുമുണ്ടെന്നും താനുള്‍പ്പെട്ട യോഗമാണ് അത് തീരുമാനിച്ചതെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.












Click it and Unblock the Notifications