Get Updates
Get notified of breaking news, exclusive insights, and must-see stories!

വസിം അക്രമിന് ഓസ്‌ട്രേലിയന്‍ വധു

ലാഹോര്‍: പാകിസ്ഥാന്റെ മുന്‍ ഫാസ്റ്റ് ബൗളറായ വസീം അക്രം വീണ്ടും വിവാഹിതനാകുന്നു. ഓസ്‌ട്രേലിയന്‍ സുന്ദരിയായ ഷനീറ തോംപ്‌സനാണ് അക്രത്തിന് വിവാഹജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കൂട്ടിനെത്തുന്നത്. 47 കാരനായ അക്രം തന്നെയാണ് വിവാഹ വാര്‍ത്ത പരസ്യപ്പെടുത്തിയതും.

അടുത്ത വര്‍ഷമായിരിക്കും വിവാഹമെന്നാണ് അക്രം വെളിപ്പെടുത്തിയത്. ഒന്നൊന്നര വര്‍ഷമായി തനിക്ക് ഷനീറയെ അറിയാമെന്നും വിവാഹത്തിനായി ഷനീറ മതംമാറിയതായും അക്രം പറഞ്ഞു. 2009 ലാണ് അക്രത്തിന്റെ ആദ്യ ഭാര്യ ഹുമ മരിച്ചത്. ജീവിതത്തില്‍ രണ്ടാം അവസരം കിട്ടിയ സന്തോഷമാണ് തനിക്കെന്നായിരുന്നു അക്രം രണ്ടാം വിവാഹത്തെ വിശേഷിപ്പിച്ചത്.

wasim akram

ഓസ്‌ട്രേലിയക്കാരിയാണെങ്കിലും പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കാനാണ് ഷനീറ തോംപ്‌സന്റെ പരിപാടി. ഷനീറ ഹുമയുടെ മാതാപിതാക്കളുമായി നല്ല ബന്ധത്തിലാണ് എന്നും തന്റെ മക്കള്‍ക്ക് ഷനീറയെ വലിയ ഇഷ്ടമാണ് എന്നും അക്രം പറഞ്ഞു. പബ്ലിക് റിലേഷന്‍ കണ്‍സല്‍ട്ടന്റായിരുന്നു നേരത്തെ ഷനീറ.

പാകിസ്ഥാന്‍ കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് വസിം അക്രം എന്ന ഇടങ്കയ്യന്‍. പാകിസ്ഥാന് വേണ്ടി 104 ടെസ്റ്റുകളും 365 ഏകദിനവും അക്രം കളിച്ചു. 1984 മുതല്‍ 2003 വരെയാണ് അക്രം പാകിസ്ഥാന് വേണ്ടി കളിച്ചത്. 1992 ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായ അക്രം 1999 ലോകകപ്പില്‍ പാകിസ്ഥാനെ ടീമിനെ നയിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+