കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്മാര്‍ക്കെതിരെ വ്യാജപരാതി: യുവതി അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

Jail
ലണ്ടന്‍: കാമുകന്മാര്‍ക്കെതിരെ പീഡിപ്പിച്ചെന്ന് തുടര്‍ച്ചയായി എട്ട് വര്‍ഷം പൊലീസില്‍ വ്യാജപരാതി നല്‍കിയ യുവതി പിടിയില്‍. 32കാരിയായ ലീന ബ്ലാക്കാണ് കാമുകന്മാര്‍ പീഡിപ്പിച്ചെന്ന് വ്യാജപരാതി നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അഞ്ച് വര്‍ഷമാണ് കുറ്റം ആരോപിക്കപ്പെട്ട യുവാവാക്കള്‍ അന്യായമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എന്ന കാര്യം കോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

2005 ജൂണ്‍ മാസത്തിലാണ് യുവതി ആദ്യ പരാതിയുമായി കോടതിയെ സമീപിച്ചത്. പക്ഷേ അന്ന് കോടതി കേസ് പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് 2006 ജൂലൈയില്‍ കെവിന്‍ ക്രൗളി എന്ന കാമുകനെതിരെയുള്ള പരാതിയുമായി ലീന വീണ്ടും കോടതിയെ സമീപിച്ചു. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി മാനഭംഗംപ്പെടുത്തിയെന്നാരോപിച്ച് അഞ്ച് വ്യാജ പരാതികളാണ് ലീന കാമുകന്മാര്‍ക്കെതിരെ നല്‍കിയത്.

കാമുകന്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. മറ്റൊരു പരാതിയില്‍ മയക്കുമരുന്ന് കുത്തിവച്ച് പീഡിപ്പിച്ചതായും ആരോപിച്ചിരുന്നു. തുടര്‍ച്ചയായ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് അന്വേഷിച്ചു. കാമുകന്റെ ഫ്‌ലാറ്റില്‍ ഉറങ്ങിപ്പോയ തന്നെ പീഡിപ്പിക്കുകായിരുന്നന്നെന്ന് ലീന പൊലീസിന് മൊഴി നല്‍കി. അവസാനമായി നല്‍കിയ പരാതിയില്‍ കെവിന്‍ ക്രൗളിക്കെതിരെയാണ് കുറ്റം ആരോപിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ എന്ന കാര്യംതികള്‍ വ്യാജമണെന്ന് കണ്ടെത്തിയത

English summary
Woman is finally jailed after five false rape allegations against her ex-boyfriends in eight years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X