14 കാരിയെ അമ്മയുടെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചു

ഒന്നര വര്‍ഷം മുന്‍പാണ് നാഗേന്ദ്ര ജയന്തിയുടെ വീടിനടുത്ത് താമസിയ്ക്കാനെത്തുന്നത്. ജയന്തിയുടെ ഏക മകളാണ് രമ്യ(യഥാര്‍ത്ഥ പേരല്ല) . ജയന്തിയുടെ ഭര്‍ത്താവ് മദ്യപാനിയാണ്. നാഗേന്ദ്രയുടെ ഭാര്യ പഗഡയിലാണ് താമസിയ്ക്കുന്നത്. നാഗേന്ദ്ര ജയന്തിയുടെ കുടുംബവുമായി അടുപ്പം സ്ഥാപിച്ചു.
ഇയാളുടെ ട്രക്കില്‍ ജയന്തിയേയും മകളേയും ജോലിസ്ഥലത്തും സ്‌കൂളിലും എത്തിയ്ക്കുമായിരുന്നു. രമ്യയ്ക്ക് ഇയാള്‍ മിഠായിയും മറ്റും വാങ്ങിക്കൊടുക്കുക പതിവായിരുന്നു. നാഗേന്ദ്രയ്ക്ക് പെണ്‍കുട്ടിയോടുള്ള വാത്സല്യം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ജയന്തി കരുതിയത്. കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രമ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് നാഗേന്ദ്ര തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞത്. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. 2013 ജൂലൈ 8 ന് ജയന്തി നാഗേന്ദ്രയ്‌ക്കെതിരെ പൊലീസില്‍ പരാതിനല്‍കി. നീലമംഗലയില്‍ നിന്നും ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്തു.ജയന്തിക്ക് നാഗേന്ദ്രയോട് അവിഹിത ബന്ധമുണ്ടെന്ന് നാഗേന്ദ്രയുടെ ബന്ധുക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications