കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപി സ്ഥാനാര്‍ത്ഥിപട്ടികയില്‍ എന്‍എസ്ജി കമാന്‍ഡോ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മൂന്നാമത്തെ പട്ടികയും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എന്‍എസ് ജി കമാന്‍ഡോയും. 2008 ലെ മുംബൈ തീവ്രവാദി അക്രമണം ഉണ്ടായപ്പോള്‍ അന്ന് എന്‍എസ് ജി ദൗത്യസംഘത്തിലുണ്ടായിരുന്ന കമാന്‍ഡോയാണ് സുരീന്ദര്‍ കുമാര്‍. ദില്ലി കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്നാണ് ഇദ്ദേഹം മത്സരിയ്ക്കുന്നത്.

Aam, Aadmi, Party
ഓപ്പറേഷന്‍ സദ്ഭാവന, കാര്‍ഗില്‍ യുദ്ധം, ഓപ്പറേഷന്‍ പാരക്രം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. വീരചരമം അടഞ്ഞ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനൊപ്പമാണ് സുരീന്ദര്‍ കുമാര്‍ 2008 ലെ മുംബൈ ഭീകരാക്രമണത്തെ നേരിട്ടത്. സംഭവത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ 14 വര്‍ഷമായി അദ്ദേഹം രാജ്യത്തിന് വേണ്ടി സൈനിക സേവനം നടത്തുകയാണ്.

കുമാറിനെക്കൂടാതെ ജഗ്ദീപ് സിംഗും ഹരി നഗറില്‍ നിന്ന് മത്സരിയ്ക്കുന്നുണ്ട്. 1984 ലെ സിഖ് കലാപത്തില്‍ മാതാപിതാക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ട വ്യക്തിയാണ് ജഗ്ദീപ് സിംഗ്. ആം ആദ്മി പാര്‍ട്ടിയുടെ എല്ലാപ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. ജനലോക്പാല്‍ ബില്‍ പ്രതിഷേധങ്ങളിലും ഇദ്ദേഹം ആം ആദ്മി പാര്‍ട്ടിയോടൊപ്പം പ്രവര്‍ത്തിച്ചു. വിനോദ് കുമാര്‍ ബിന്നിയാണ് ലക്ഷ്മി നഗറില്‍ മത്സരിയ്ക്കുന്നത്. രണ്ട് തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലക്ഷ്മി നഗറില്‍ മത്സരിച്ച് വിജയിച്ച ആളാണ് വിനോദ് കുമാര്‍ ബിന്നി. ഒന്‍പതംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.

English summary
Aam Aadmi Party has started preparing for the year-end election. The party has declared its third list of nine candidates for Delhi. National Security Commando Surender Kumar will be contesting from the Delhi Cantonment seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X