വിധവകളെ വിവാഹം കഴിക്കാന്‍ ഇവര്‍ തയ്യാര്‍
സിര്‍സ: ഉത്തരഖണ്ഡിലെ വെള്ളപ്പൊക്കത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ വിധവകള്‍ക്ക് ആശ്വാസമായി ദേര സച്ച സൗദ പ്രവര്‍ത്തകര്‍. തങ്ങളുടെ 1500 അനുയായികള്‍ വിധവകളെ പുനര്‍ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് അറിയിച്ചു. ഉത്തരഖണ്ഡിലേക്കുള്ള സഹായങ്ങളുമായി പുറപ്പെട്ട 33 ട്രക്കുകളെ ഫളാഗ് ഓഫ് ചെയ്തുകൊണ്ടായിരുന്നു റാം റഹീം സിങിന്റെ പ്രഖ്യാപനം.

ദിയോളി-ബ്രംഗ്രാം പ്രദേശത്ത് നിന്നുള്ള ആയിരക്കണക്കിന് പേരാണ് പ്രളയത്തില്‍ മരിച്ചത്. കേദാര്‍നാഥില്‍ ജോലിക്കായി പോയവരായിരുന്നു ഇതില്‍ അധികവും. ദിയോളി ബ്രംഗ്രാമിനെ വിധവകളുടെ ഗ്രാമം എന്നാണ് ദേര സച്ച സൗദ നേതാവ് വിശേഷിപ്പിച്ചത്.
വിധവകളെ പുനരധിവസിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് റാം റഹീം സിങ് പറഞ്ഞു. ഞങ്ങളുടെ അനുയായികളെ കൂടാതെ പുനര്‍വിവാഹത്തിനായി വരന്മാരെ തേടിക്കൊണ്ടിരിക്കുകയാണ്. വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ക്കും സഹായമെത്തിക്കും- റാം റഹീം സിങ് പറഞ്ഞു.
ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടങ്ങുന്ന 200 സന്നദ്ധപ്രവര്‍ത്തകരെയാണ് ദേര സച്ച സൗദ ഉത്തരഖണ്ഡിലേക്കയക്കുന്നത്. സംഘടന അവിടത്തെ ഗ്രാമങ്ങളെ ദത്തെടുക്കുമെന്നും പുനര്‍നിര്‍മിക്കുമെന്നും റാം റഹീം സിങ് പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ഗുപ്തകാശിക്കും സോന്പ്രയാഗിനുമിടക്ക് 35 ഗ്രാമങ്ങളെയാണ് ദുരന്തമേഖലയായി കണ്ടെത്തിയിരുന്നത്. ഇവിടങ്ങളില്‍ ആദ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ലക്ഷ്യം. പിന്നീട് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കും.
ഗുരു നാനാക്കിന്റ ജീവിതമാണ് ദേര സച്ച സൗദ എന്ന ആത്മീയ സംഘടനയുടെ പ്രചോദനം. മതേതരത്വവും സമത്വവും അച്ചടക്കവും ഒക്കെയാണ് മുഖ മുദ്ര. ഏറ്റവും അധികം തവണ രക്ത ദാനം നടത്തിയതിന് ഗിന്നസ് ബുക്കില്‍ ഇടം നേടിയ സംഘടനയാണ് ദേര സച്ച സൗദ.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications