കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധവകളെ വിവാഹം കഴിക്കാന്‍ ഇവര്‍ തയ്യാര്‍

  • By Soorya Chandran
Google Oneindia Malayalam News

സിര്‍സ: ഉത്തരഖണ്ഡിലെ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വിധവകള്‍ക്ക് ആശ്വാസമായി ദേര സച്ച സൗദ പ്രവര്‍ത്തകര്‍. തങ്ങളുടെ 1500 അനുയായികള്‍ വിധവകളെ പുനര്‍ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് അറിയിച്ചു. ഉത്തരഖണ്ഡിലേക്കുള്ള സഹായങ്ങളുമായി പുറപ്പെട്ട 33 ട്രക്കുകളെ ഫളാഗ് ഓഫ് ചെയ്തുകൊണ്ടായിരുന്നു റാം റഹീം സിങിന്റെ പ്രഖ്യാപനം.

Gurmeet Ram Rahim Singh

ദിയോളി-ബ്രംഗ്രാം പ്രദേശത്ത് നിന്നുള്ള ആയിരക്കണക്കിന് പേരാണ് പ്രളയത്തില്‍ മരിച്ചത്. കേദാര്‍നാഥില്‍ ജോലിക്കായി പോയവരായിരുന്നു ഇതില്‍ അധികവും. ദിയോളി ബ്രംഗ്രാമിനെ വിധവകളുടെ ഗ്രാമം എന്നാണ് ദേര സച്ച സൗദ നേതാവ് വിശേഷിപ്പിച്ചത്.

വിധവകളെ പുനരധിവസിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് റാം റഹീം സിങ് പറഞ്ഞു. ഞങ്ങളുടെ അനുയായികളെ കൂടാതെ പുനര്‍വിവാഹത്തിനായി വരന്‍മാരെ തേടിക്കൊണ്ടിരിക്കുകയാണ്. വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ക്കും സഹായമെത്തിക്കും- റാം റഹീം സിങ് പറഞ്ഞു.

ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടങ്ങുന്ന 200 സന്നദ്ധപ്രവര്‍ത്തകരെയാണ് ദേര സച്ച സൗദ ഉത്തരഖണ്ഡിലേക്കയക്കുന്നത്. സംഘടന അവിടത്തെ ഗ്രാമങ്ങളെ ദത്തെടുക്കുമെന്നും പുനര്‍നിര്‍മിക്കുമെന്നും റാം റഹീം സിങ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ഗുപ്തകാശിക്കും സോന്‍പ്രയാഗിനുമിടക്ക് 35 ഗ്രാമങ്ങളെയാണ് ദുരന്തമേഖലയായി കണ്ടെത്തിയിരുന്നത്. ഇവിടങ്ങളില്‍ ആദ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ലക്ഷ്യം. പിന്നീട് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കും.

ഗുരു നാനാക്കിന്റ ജീവിതമാണ് ദേര സച്ച സൗദ എന്ന ആത്മീയ സംഘടനയുടെ പ്രചോദനം. മതേതരത്വവും സമത്വവും അച്ചടക്കവും ഒക്കെയാണ് മുഖ മുദ്ര. ഏറ്റവും അധികം തവണ രക്ത ദാനം നടത്തിയതിന് ഗിന്നസ് ബുക്കില്‍ ഇടം നേടിയ സംഘടനയാണ് ദേര സച്ച സൗദ.

English summary
Dera Sacha Sauda head Gurmeet Ram Rahim Singh said on Tuesday that nearly 1,500 followers of the sect were ready to marry the Uttarakhand women who lost their husbands in the flash floods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X