Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള-കര്‍ണാടകാ അതിര്‍ത്തിവനത്തിനു മുകളില്‍ പാലം

കോഴിക്കോട്: രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന കേരള-കര്‍ണാടക അതിര്‍ത്തിയില്‍ റിസര്‍വ് വനത്തിനു മുകളിലൂടെ ഇരുമ്പ് പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പ്രാരംഭ നടപടികളാരംഭിച്ചു. വനമധ്യത്തിലെ ദേശീയപാതയിലൂടെയുള്ള യാത്രയില്‍, മൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് 2009 മുതല്‍ കോഴിക്കോട്-മൈസൂര്‍ ദേശീയപാത 212ല്‍ രാത്രിയാത്ര നിരോധന നിയമം നടപ്പാക്കിയത്.

പുതിയ പദ്ധതിക്കാവശ്യമായ സാധ്യതാപഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംങ് ആന്റ് റിസേര്‍ച്ച് സെന്ററിന്റെ തിരുവനന്തപുരം ഓഫീസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ഇകെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. സാധ്യതാപഠന റിപ്പോര്‍ട്ട് കിട്ടിയാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Bandhipur Road

ഇത്തരം പദ്ധതികളില്‍ കൂടുതല്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞതായും കര്‍ണാടകാ സര്‍ക്കാറിനും പദ്ധതിയോട് എതിര്‍പ്പില്ലെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള ദേശീയപാതയ്ക്ക് മുകളിലൂടെ ആയതിനാല്‍ വനഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന നേട്ടമുണ്ട്.

മുന്ന് മാസത്തിനകം സാധ്യതാപഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മരാമത്ത് വകുപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ആറ് മാസത്തെ സമയ പരിതി നാറ്റ്പാക് ആവശ്യപ്പെട്ടിട്ടുണ്ട്. 6മീറ്റര്‍ ഉയരത്തില്‍ 18 കിലേമീറ്ററില്‍ ഒരു വര്‍ഷം കൊണ്ട് മേല്‍പ്പാലം നിര്‍മിക്കാന്‍ 150 കോടി രൂപയുടെ ചെലവാണ് ആശയം മുന്നോട്ട് വച്ച കെ സലീം കണക്കാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+