കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കും

  • By Soorya Chandran
Google Oneindia Malayalam News

Narendra Modi
ദില്ലി: നരേന്ദ്ര മോഡി 2014 ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കും. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയടെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനുമായ മോഡി ഗുജറാത്തിലും ഉത്തര്‍ പ്രദേശിലും ആണ് മത്സരിക്കുക എന്നറിയുന്നു.

ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതിന് മോഡിക്ക് ആര്‍എസ്എസിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമത ഏല്‍പിച്ചതിനെ തുടര്‍ന്ന് പിണങ്ങിപ്പോയ അദ്വാനിയെ തിരിച്ചുകൊണ്ടു വരുന്നതിലും പ്രധാന പങ്ക് വഹിച്ചത് ആര്‍എസ്എസ് നേതൃത്വമായിരുന്നു.

ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലകളില്‍ എവിടെങ്കിലും ആയിരിക്കും മോഡി മത്സരിക്കുക. മോഡിയുടെ വിശ്വസ്തനായ അമിത് ഷാക്കാണ് ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ പാര്‍ട്ടി ചുമതല. മോഡി മത്സരിക്കേണ്ട മണ്ഡലം കണ്ടെത്താനുള്ള ചുമതലും അമിത് ഷാക്കാണ്.

നേരത്തെ മോഡി ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് രംഗത്തെത്തിയിരുന്നു. മോഡിക്ക് ഉത്തര്‍പ്രദേശില്‍ എവിടെ വേണമെങ്കിലും മത്സരിക്കാം. പക്ഷേ സമാധാനം ആഗ്രഹിക്കുന്ന ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് മോഡി സ്വീകാര്യനായിരിക്കില്ല എന്നാണ് മുലായം പറഞ്ഞത്. നരേന്ദ്ര മോഡി മാധ്യമ സൃഷ്ടി മാത്രമാണെന്നും മുലായം പറഞ്ഞിരുന്നു.

English summary
Gujarat Chief Minister and Bharatiya Janata Party poll campaign panel chief Narendra Modi is likely to contest from two Lok Sabha seats in the 2014 General Elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X