Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ തട്ടിപ്പ് : നടന്‍ ആദിത്യന്‍ അറസ്റ്റില്‍

Aadithyan
കണ്ണൂര്‍: വിവാഹ തട്ടിപ്പു കേസില്‍ അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനും നടനുമായ ആദിത്യന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടത്തിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. ബുധനാഴ്ച രാത്രി കൊല്ലം പൊലീസാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്.

ഗൂരുവായൂരില്‍ വച്ച് 2007 ലാണ് പരാതിക്കാരിയുമായി നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. തുടര്‍ന്ന് പല അവസരങ്ങളിലായി പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തു. ഇതിനിടയില്‍ മറ്റൊരു സീരിയല്‍ നടിയുമായി ആദിത്യന്റെ വിവാഹം കഴിഞ്ഞു. ഈ ബന്ധവും ഇപ്പോള്‍ വിവാഹ മോചനത്തിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് കണ്ണൂര്‍ കക്കാട് സ്വദേശിയായ 21കാരി ഗുരുവായൂരില്‍ നടന്ന വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ സഹിതം 2012ലാണ് പൊലീസില്‍ പരാതി നല്‍കി. കൊല്ലം പൊലീസ് അറസ്റ്റ് ചെയ്ത ആദിത്യനെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

സിനിമാ, സീരിയല്‍ മേഖലകളില്‍ ജൂനിയര്‍ ജയല്‍ എന്ന് അറിയപ്പെടുന്ന ആദിത്യന്‍ റിഥം ഉള്‍പ്പടെ ആറോളം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+