കോടികളുടെ നഷ്ടം, ഹര്‍ത്താല്‍ എന്തിനുവേണ്ടി?

തിരുവനന്തപുരത്ത് ചൊവ്വാഴ്ച നടന്ന തെരുവ് യുദ്ധവും അതെത്തുടര്‍ന്ന് ബുധനാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിലും കേരളത്തിലെ വാണിജ്യ-വ്യവസായിക മേഖലയിലുണ്ടായ നഷ്ടം കോടികളുടേതാണ്. കാര്‍ഷിക മേഖല ഒഴികെയുള്ള വാണിജ്യ-വ്യവസായ സേവന മേഖലകളില്‍ 900 കോടിയോളം രൂപയുടെ നഷ്ടമാണ് ഒറ്റദിവസം കൊണ്ട് ഹര്‍ത്താല്‍ വരുത്തി വച്ചത്.
തുടര്‍ച്ചയായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലുകള്‍ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ത്താല്‍ പ്രദേശമെന്ന ലേബലില്‍ അറിയപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് നിക്ഷേപകര്‍ വരാന്‍ മടിക്കുന്ന സാഹചര്യമാണുള്ളത്. ഇത് വ്യവസായ മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പേരില്‍ പലപാര്‍ട്ടികളിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ റോഡില്‍ കൊടിതോരണങ്ങള്‍ കെട്ടി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടയം സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയും കേരളത്തിലെ ഹര്‍ത്താല്‍ പ്രവണതയെ ചോദ്യം ചെയ്തു.












Click it and Unblock the Notifications