ഫുക്കുഷിമ; ആണവമാലിന്യം ചോരുന്നു;പസഫിക്കിലേക്ക്?

ആണവ നിലയത്തിലെ ഭൂഗര്‍ഭജലത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് വന്‍തോതില്‍ റേഡിയോ ആക്ടീവ് സാന്നിദ്ധ്യം കണ്ടെത്താനായത്. അതിനാല്‍ തന്നെ ഇവ സമുദ്രത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്ന് ന്യൂക്ലിയാര്‍ റെഗുലേഷണറി അതോറിറ്റി ചെയര്‍മാന്‍ ഷുനിചി ടനക പറഞ്ഞു. ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (Tepco) മലിന ജലം സംഭരിയ്ക്കുന്നതിന് വേണ്ടി പ്രത്യേക സംഭരണികള്‍ നിര്‍മ്മിക്കുന്നതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഭൂമിക്കടിയില്‍ നിര്‍മ്മിക്കുന്ന ഇത്തരം സംഭരണികളില്‍ നിന്ന് ജലം സമുദ്രത്തിലേക്ക് എത്താത്തിരിക്കാന്‍ ഭിത്തികള്‍ നിര്‍മ്മിക്കാനും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ടെപ്‌കോ യോട് ന്യൂക്ലിയര്‍ റെഗുലേഷന്‍ അതോറിറ്റി അറിയിച്ചു. റേഡിയോ ആക്ടീവ് ജലം ഉള്‍ക്കൊള്ളാവുന്നതിനെക്കാള്‍ കൂടുതല്‍ ആണവ നിലയത്തിലുണ്ട്.












Click it and Unblock the Notifications