കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ പരിശോധന വികലാംഗരെ വേദനിപ്പിക്കുന്നു?

  • By Meera Balan
Google Oneindia Malayalam News
Airport

ദില്ലി: സുരഞ്ചന ഘോഷ് എന്ന യുവതിയോട് എയര്‍പാര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായ അവഗണന കാട്ടി തുടങ്ങിയിട്ട് നാളുകളേറെയായി. മുട്ടിന് മുകളില്‍ വച്ച് ഒരു കാല്‍ മുറിച്ച് മാറ്റിയ സുരഞ്ചന ക്രിത്രിമ കാലുകളുടെ സഹായത്തോടെയാണ് നടക്കുന്നത്. വിമാന യാത്രകള്‍ക്കിടയിലെ സുരക്ഷാ പരിശോധനകള്‍ക്കിടയില്‍ കടുത്ത അപമാനമാണ് പലപ്പോഴും സുരഞ്ചനയ്ക്ക് നേരിടേണ്ടി വരുന്നത്. മിക്കപ്പോഴും കൃത്രിമ കാല്‍ ഊരി മാറ്റേണ്ടിവരും. വികലാംഗയാണെന്ന് പറഞ്ഞാലും തെളിവ് നല്‍കിയാലും തുണി ഉയര്‍ത്തി ക്രിത്രിമ കാലുകള്‍ കാട്ടിയാലേ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിശ്വാസം വരികയുള്ളൂ.

മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ചും അല്ലാതെയും സുരഞ്ചന ഇതേ പ്രശ്‌നം ഒട്ടേറെ തവണ അഭിമുഖീകരിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ യാചിച്ച് നിന്നിട്ടുണ്ട്. പലതവണ ഇവര്‍ ഇക്കാര്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആധുനിക സുരക്ഷാ പരിശോധനാ ഉപകരണങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഉള്ളത് കൊണ്ട് ഇത്തരത്തിലൊരു ബുദ്ധിമുട്ട് അവിടെ അനുഭവിക്കേണ്ടി വരില്ല. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി വളരെ പരിതാപകരമാണ്.

2011 ല്‍ ദില്ലിയിലെ T3 ടെര്‍മിനലില്‍ വച്ചാണ് ആദ്യമായി അവര്‍ക്ക് ക്രിത്രിമ കാലുകള്‍ അഴിച്ച് മാറ്റേണ്ടി വന്നത്. തീവ്രവാദികള്‍ ഏത് വേഷത്തിലും വരാം എന്ന് പറഞ്ഞ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥ ക്രിത്രിമ കാലുള്‍ അഴിച്ച് മാറ്റാന്‍ അവരോട് ആവശ്യപ്പെട്ടു. അന്ന് നിറ കണ്ണുകളോടെ തന്നെ വികലാംഗയാക്കിയെ ദൈവത്തെ അവര്‍ ശപിച്ചു.മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആണ് സുരഞ്ചന. അതിനാല്‍ തന്നെ വിമാനയാത്രകള്‍ ഇവരുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

ഇത് സുരഞ്ചന എന്ന സ്ത്രീയുടെമാത്രം പ്രശ്‌നമായി കാണാന്‍ കഴിയില്ല. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളമുള്ള വികലാംഗര്‍ വിമാനത്താവളങ്ങളിലും മറ്റും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടാണ്.

English summary
Suranjana Ghosh Aikara's harrowing experience of boarding a flight from Mumbai to Delhi was one of the most shared stories on social networking sites on Thursday. The security staff at the airport had demanded that this 38-year-old marketing professional from Mumbai take off her prosthetic leg to be separately passed through security check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X