കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ല'

Google Oneindia Malayalam News

digvijay singh
ദില്ലി: നരേന്ദ്ര മോഡിയെ പ്രതിരോധിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചേക്കില്ല. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന കീഴ് വഴക്കം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇല്ല.

കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പിലും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല - ദിഗ് വിജയ് സിംഗ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് മന്‍മോഹന്‍ സിംഗിനെ നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം പക്ഷേ തയ്യാറായില്ല.

എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാത്തത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നതിനോട് പ്രതികരിക്കാനില്ല എന്നും അദ്ദേഹം പറഞ്ഞു.

അതില്‍ ഞങ്ങള്‍ക്കൊന്നുമില്ല. ബി ജെ പിയുടെ ആഭ്യന്തരകാര്യമാണത്. ആരെ വേണമെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിതീഷ് കുമാറിന്‍െ ജെ ഡി യുവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാകുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

English summary
Congress will not declare Rahul Gandhi as its prime ministerial candidate in the 2014 Lok Sabha elections, senior party leader Digvijay Singh said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X