Get Updates
Get notified of breaking news, exclusive insights, and must-see stories!

റംസാന്‍ ആശംസയുമായി മോഡി; കളിയാക്കി കോണ്‍ഗ്രസ്

അഹമ്മദാബാദ്: വിശുദ്ധ റംസാനില്‍ ട്വിറ്ററില്‍ ആശംസയറിയിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് കോണ്‍ഗ്രസിന്റെ വക കളിയാക്കല്‍. റംസാന്‍ ആശംസകള്‍, പുണ്യമാസത്തില്‍ സമാധാനവും അഭിവൃദ്ധിയും നിറയട്ടെ എന്ന മോഡിയുടെ ട്വീറ്റിനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് അര്‍ജുന്‍ മോദ് വാഡിയ കളിയാക്കിയത്.

വോട്ടിന് വേണ്ടി അവരങ്ങനെ പലതും പറയും എന്നായിരുന്നു വാഡിയയുടെ ട്വീറ്റ്. വോട്ട് കിട്ടാന്‍ വേണ്ടി അവര്‍ പലതും പറയും. രാമക്ഷേത്രം കെട്ടണമെന്നും വേണ്ടെന്നും പറയും. പിന്നെ മുഹമ്മദലി ജിന്നയെ മതേതരവാദി എന്ന് വിളിക്കും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കത്തിച്ച ശേഷം ഇതുപോലെ റംസാന്‍ ആശംസകള്‍ പറയും - മോഡിയുടെ പേരെടുത്തുപറയാതെയായിരുന്നു വാഡിയയുടെ ഒളിയമ്പ്.

narendra modi

പൊതുജനങ്ങള്‍ക്ക് എല്ലാം അറിയാമെന്ന് ഓര്‍മപ്പെടുത്താനും അര്‍ജുന്‍ മോദ് വാഡിയ മറന്നില്ല. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ കേള്‍ക്കുന്ന പഴികള്‍ കഴുകിക്കളയാനുള്ള മോഡിയുടെ ശ്രമത്തിന്റെ ഭാഗമാണ് റംസാന്‍ ആശംസകളെന്നാണ് കരുതപ്പെടുന്നത്.

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോഡിയെ ആ്ക്രമിക്കാനുള്ള ഒരുവസരവും കോണ്‍ഗ്രസ് വെറുതെ വിടാറില്ല. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും എന്ന് കരുതപ്പെടുന്ന നേതാവാണ് നരേന്ദ്രമോഡി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+