Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിയെരക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചു?

Rape

പട്‌ന: ബാലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി കോടതിയില്‍ പ്രതിക്കെതിരായി മൊഴികൊടുക്കുന്നത് തടയാന്‍ 17 കാരിയായ പെണ്‍കുട്ടിയുടെ നാവ് മുറിയ്ക്കാന്‍ ശ്രമിച്ചു. ഉത്തര്‍ പ്രദേശിലെ പ്രതാപ് ഗാര്‍ഗിലാണ് സംഭവം. കോടതി പെണ്‍കുട്ടിയെ വിസ്തരിക്കുന്നത് ജൂലൈ 24 നാണ്. ഇത് തടയുന്നതിനായാണ് പ്രതിയുടെ ബന്ധുക്കളായ മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ നാവ് മുറിയ്ക്കാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടിയെ മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2013 ജനുവരി 22 നാണ് പെണ്‍കുട്ടിയെ ലാവ്‌ലേഷ് എന്നൊരാള്‍ ബലാത്സംഗം ചെയ്തത്. ഇയാള്‍ ഇപ്പോള്‍ പ്രതാപ് ഗാര്‍ഗിലെ ജയിലിലാണ്.
ലാല്‍ജി, ഇന്‍ദാല്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ നാവ് മുറിയ്ക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെപ്പറ്റി വിവരമൊന്നുമില്ല. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ലാവ്‌ലേഷിന്റെ സഹോദരനാണ് ലാല്‍ജി. പെണ്‍കുട്ടി കോടതിയിലെത്തുന്നത് തടയാന്‍ ലാല്‍ജി പലതവണ ശ്രമിച്ചു. ഇയാളുടെ നീക്കങ്ങള്‍ ഫലവത്താകാതിരുന്നപ്പോഴാണ് പെണ്‍കുട്ടിയുടെ നാവ് മുറിയ്ക്കാന്‍ ശ്രമിച്ചത്.

ലാല്ലേഷിനെതിരെ പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിനായി ബുധനാഴ്ച രാത്രി മുതല്‍ പ്രതികള്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം ഒളിച്ചിരിയ്ക്കുകയായിരുന്നു. രാവിലെ പെണ്‍കുട്ടി വീടിന് പുറത്ത് ഇറങ്ങിയപ്പോള്‍ പെണ്‍കുട്ടിയുടെ നാവ് മുറിയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അനുജത്തിയാണ് മുറിവേറ്റ നിലയില്‍ 17 കാരിയെ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+