ഡെപ്യൂട്ടി എസ്പിയാകാന്‍ 60 ലക്ഷം കോഴ

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, കമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ പോസ്റ്റുകള്‍ക്കാണത്രെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത്. 40 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെ കൊടുത്തും ഈ ഉദ്യോഗങ്ങള്‍ സ്വന്തമാക്കാന്‍ ആള്‍ക്കാര്‍ തയ്യാറാണ്. 20 - 30 ലക്ഷം കോഴ കൊടുത്താല്‍ തഹസില്‍ദാര്‍ ഉദ്യോഗം കിട്ടും.
പണം മാത്രമല്ല, സ്വന്തം ജാതിയില്‍പ്പെട്ട ആളുകളെ തിരുകിക്കയറ്റാനും ഇവിടെ ഒത്തുകളികള്‍ നടക്കുന്നുണ്ട്. ഇവര്‍ പറയുന്ന സമുദായത്തില്‍പ്പെട്ട ആണിനെയോ പെണ്ണിനെയോ വിവാഹം ചെയ്യാന്‍ തയ്യാറായാലും ജോലി തേടിവരും എന്ന് സാരം. സ്ത്രീധനത്തിന് പകരം സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു ജോലി അത്ര മോശമല്ലാത്ത ഓഫറാണെന്നതില്‍ തര്‍ക്കമുണ്ടോ.
കോഴക്കളിയിലും തന്ത്രശാലികളായ ബ്രോക്കര്‍മാരുണ്ട്. എങ്ങാനും ഒരു ഉദ്യോഗാര്‍ത്ഥിക്ക് സമയത്ത് പണം തികയാതെ വന്നാല്‍ ഇവര്‍ അത് ശരിയാക്കിക്കൊടുക്കും. അല്ലെങ്കില്‍ ജോലി കിട്ടി ഇത്ര നാളിനകം ബാക്കി പണം കൊടുക്കാമെന്ന കരാറുറപ്പിക്കും. ലക്ഷങ്ങള്‍ കോഴ കൊടുത്ത് ജോലി വാങ്ങുന്നവന്‍ സര്‍ക്കാര്‍ ശമ്പളവും വാങ്ങി തങ്ങളെ സേവിക്കാന്‍ ഇരിക്കുന്നവരാണെന്ന് കരുതി കയറി ചെയ്യുന്ന സാധാരണക്കാരനാണ് ഇവിടെ വിഡ്ഡിയാകുന്നത്.












Click it and Unblock the Notifications