ശാലുവിനെ കരുവാക്കി ബിജു നടിമാരെ സംഘടിപ്പിച്ചു

നടി മുക്തയുമായും ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരാ ഉണ്ണിയുമായും ബിജുവിനും സരിതയ്ക്കും അടുത്ത ബന്ധമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഉത്തര സരിതയുടെ ചെലവില്‍ വിമാന യാത്ര നടത്തിയതായും ടീം സോളാറിന്റെ ബ്രാന്റ് അംബാസഡറെന്ന പേരില്‍ ചില പ്രമുഖ പരിപാടികളില്‍ പങ്കെടുത്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ചലചിത്ര നടി മുക്തയെ തട്ടിപ്പിന് മറപിടിക്കാന്‍ ബിജു ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനകള്‍ ഉള്ളതായി ഒരു പ്രമുഖ വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മുക്തയുടെ എറണാകുളത്തുള്ള വീട്ടില്‍ ബിജു സന്ദര്‍ശനം നടത്തിയെന്ന് സരിതയുടെ ഡ്രൈവര്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ടീം സോളാറിന്റെ തിരുവനന്തപുരത്തുള്ള ഓഫീസില്‍ മുക്തയുടെ സഹോദരിക്ക് ജോലി നല്‍കിയിട്ടുണ്ടത്രെ. എന്നാല്‍ തട്ടിപ്പിന് മുക്ത കൂട്ടു നിന്നിട്ടുണ്ടോ എന്നത് വ്യക്തമല്ല.
സോളാര്‍ തട്ടിപ്പു കമ്പനികളിലെ യുവതികളുമായി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വച്ച് മലയാളത്തിലെ പ്രശസ്ത നടന്‍ വഴിവിട്ട് ഇടപാടുകള്‍ നടത്തിയതായും ആരോപണങ്ങളുണ്ട്.












Click it and Unblock the Notifications