ശാലുവിന്റെ ആഡംബരക്കാര്‍ കസ്റ്റഡിയില്‍

നടി ശാലു മേനോനോട് അഞ്ചുമിനുട്ട് സംസാരിക്കാന്‍ അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. ജാമ്യത്തിലിറക്കാനായി തനിക്ക് ബന്ധുക്കളാരുമില്ലെന്നും ശാലുവിനോട് അഞ്ചു മിനുട്ട് സംസാരിക്കാന്‍ സമയം അനുവദിക്കണമെന്നുമായിരുന്നു സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്റെ അപേക്ഷ.
ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ബിജു രാധാകൃഷ്ണന്റെ അപേക്ഷ തള്ളിക്കളഞ്ഞത്. സോളാര്‍ തട്ടിപ്പുകേസിലെ കൂട്ടുപ്രതിയായ ശാലുമേനോനെ ബിജുവിന്റെ അഭിഭാഷകന് കാണാമെന്നും കോടതി പറഞ്ഞു. പോലീസ് കസ്റ്റഡി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ വീണ്ടും ഈ മാസം 22 വരെ കസ്റ്റഡിയില്‍ വിട്ടു.
സോളാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ബിജു രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്നായിരുന്നു പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ബിജുവിനൊപ്പം സരിത എസ് നായരുടെയും റിമാന്‍ഡ് കാലാവധി കോടതി നീട്ടി.












Click it and Unblock the Notifications