കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടിനെതിരേ സ്വാമിയുടെ പോസ്റ്റ്

Google Oneindia Malayalam News

ജനതാപാര്‍ട്ടി നേതാവും ഇപ്പോള്‍ ബിജെപിയിലേക്കുള്ള കുപ്പായമിട്ട് കാത്തിരിക്കുകയും ചെയ്യുന്ന സുബ്രഹ്മണ്യന്‍ സ്വാമി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരേ രംഗത്ത്. തീവ്രവാദ സ്വഭാവമുള്ള സംഘടനയായിരുന്ന എന്‍ഡിഎഫിന്റെ പുതിയ പതിപ്പായ പിഎഫ്‌ഐ കേരളത്തില്‍ മുസ്ലീം ആര്‍മിയുണ്ടാക്കുന്നുവെന്ന രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇക്കോണമിക്‌സ് ടൈംസില്‍ വന്ന ഒരു റിപ്പോര്‍ട്ടും പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ മതതീവ്രവാദം വളര്‍ത്തുന്നതില്‍ ഗള്‍ഫില്‍ നിന്ന് ഒഴുകിയെത്തുന്ന പണത്തിനും മുസ്ലീം ലീഗിന്റെ നിലപാടുകള്‍ക്കും വലിയ പങ്കാണുള്ളതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Popular front of India

സാധൂകരിക്കാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിലും ഓണ്‍ലൈന്‍ പോര്‍ട്ടലായ റെഡ്ഡിഫിലും വന്ന ചില റിപ്പോര്‍ട്ടുകളും ലിങ്കുകളായി നല്‍കിയാണ് സ്വാമിയുടെ ആരോപണം. കണ്ണൂരിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കാര്യാലയത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഈ സംശയം ശക്തമാക്കുന്നതായി എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നാണ് പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ ഉത്തരകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ 'എന്‍ഡിഎഫിനു' സമാനമാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയമുഖം എന്നു വിശേഷിപ്പിക്കാവുന്ന സംഘടനയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. പിഡിപിയുടെ തകര്‍ച്ചയോടെ കേരളത്തില്‍ ലീഗിനു പിന്നില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കാന്‍ മുസ്ലീം സംഘടനയെന്ന നിലയില്‍ എസ്ഡിപിഐക്ക് സാധിച്ചിട്ടുണ്ട്. സംഘടനയുടെ മൂലധനതാല്‍പ്പര്യത്തോടെ തേജസ് എന്ന പത്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
Kerala Police confirms our worst fears - the terror face of Popular Front of India stands exposed. 
 This is the time for all nationalists, Muslims included, to come forward and oppose this anti-Indian organization-Says Subramanian Swamy in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X