ഗര്‍ഭച്ഛിദ്ര നിയമത്തിന് പിന്തുണയുമായി ഐറിഷ്

കര്‍ണാടകാ സ്വദേശി ഡോ. സവിത ഹാലപ്പനവാര്‍ അയര്‍ലാന്റില്‍ ആശുപത്രി അധികൃതര്‍ ഗര്‍ഭച്ഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് രോഗബാധിതയായി മരിച്ചിരുന്നു. ഈ സംഭവമാണ് ഐറിഷ് സര്‍ക്കാറിനെ ഗര്‍ഭച്ഛിദ്ര നിയമത്തിന് അനുകൂല നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
ഭ്രൂണ വളര്‍ച്ച ശരിയായല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സവിതയും ബന്ധുക്കളും ഗര്‍ഭച്ഛിദ്രം നടത്താന്‍ പലതവണ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തങ്ങലുടെ നിയമം അതിന് അനുവദിക്കുന്നില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏഴ് ആഴ്ച ഗര്‍ഭിണിയായിരുന്ന സവിത മരിച്ചതോടെ സംഭവം രാജ്യന്തര തലത്തില്‍ ചര്‍ച്ചയായി.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് പാസാക്കിയത്. കത്തോലിക്കാ സഭയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം പല പാര്‍ലമെന്റ് അംഗങ്ങളും സഭയില്‍ ബില്ലിനെതിരെ സംസാരിച്ചു. 165 ഭേദഗതികള്‍ക്ക് ശേഷമാണ് ബില്ലിന് പിന്തുണയായത്.












Click it and Unblock the Notifications