Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ ചിത്രം പകര്‍ത്തി,ഡോക്ടര്‍ പിടിയില്‍

Sreelanka

ലണ്ടന്‍: മൊബൈലിലൂടെ സ്ഥിരമായി സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ശ്രീലങ്കക്കാരനായി ഡോക്ടര്‍ അറസ്റ്റില്‍. രഹസ്യമായി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുക ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ട പൊലീസുകാരിയാണ് ഇയാളുടെ മൊബൈല്‍ പരിശോധിച്ചതും ദൃശ്യങ്ങള്‍ കണ്ടെത്തിയതും.

ബസ്ലിംങ് സ്വയറിന് സമീപം വച്ചാണ് ഇയാളെ പിടികൂടിയത്. സ്വയറില്‍ ഉണ്ടായിരുന്ന രണ്ട് പേരില്‍ ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിച്ച പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഡോക്ടര്‍ പകര്‍ത്തുന്നത് ആന്‍ഡേഴ്‌സണ്‍ എന്ന പൊലീസുകാരിയുടെ ശ്രദ്ധയില്‍ പെട്ടു. മറ്റ് രണ്ട് പൊലീസുകാരോട് ഇവര്‍ വിവരം പറയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

താന്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു തെറ്റ് ചെയ്യുന്നതെന്നും ഇനി ഒരിയ്ക്കലും ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും പൊലീസുകാരോട് ഡോക്ടര്‍ പറഞ്ഞു. 32 കാരനായ ഡോക്ടര്‍ ഇപ്പോള്‍ ലണ്ടനിലാണ് ജോലി ചെയ്യുന്നത്. ഈ മാസം തന്നെ ശ്രീലങ്കക്കാരനായ പ്രൊഫസര്‍ വീഡിയോചാറ്റിംഗിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തുകയും അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ബ്ളാക്ക്‌മെയില്‍ ചെയ്തുതുവെന്നുമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+