കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ചാരപ്പണിയ്ക്ക് മൈക്രോസോഫ്ട് സഹായം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് അമേരിക്കയെ മൈക്രോസോഫ്ടും സഹായിച്ചിരുന്നു എന്ന് പുതിയ വെളിപ്പെടുത്തല്‍.ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയനാണ് അമേരിക്കയുടെ ഇന്‍റര്‍നെറ്റ് ചാരപ്രവര്‍ത്തനങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്.അമേരിക്ക ലോകരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന വിവരം ലോകത്തെ അറിയിച്ച എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പത്രത്തിന് ലഭിച്ചത്.

Microsoft

നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (NSA) യിലേയും മൈക്രോസോഫ്ടിലേയും ഉദ്യോഗസ്ഥര്‍ സംയുക്തമായിട്ടാണ് സ്‌കൈപ്പില്‍ നിന്നും , ഔട്ട്‌ലുക്ക്. കോമില്‍ നിന്നും (പഴയ ഹോട്ട് മെയില്‍) വിവരങ്ങള്‍ ചോര്‍ത്തിയത്. ഔട്ട് ലുക്കിലൂടെ അയക്കുന്ന ഇമെയില്‍ വിവരങ്ങളാണ് ചോര്‍ത്തിയത്.

2012 മുതല്‍ സ്‌കൈപ്പില്‍ നിന്നുമുള്ള വിവരങ്ങളും അമേരിക്ക മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ ചോര്‍ത്തിയതായാണ് വിവരം. ഇന്റര്‍നെറ്റിലൂടെ ഫോണ്‍കോള്‍ സംവിധാനം സാധ്യമാക്കുന്ന സംവിധാനമാണ് സ്‌കൈപ്പ്. സ്‌കൈപ്പിലെ വീഡിയോ കോളുകളും ഓഡിയോ കോളുകളും അമേരിക്ക ചോര്‍ത്തി. ചുരുക്കത്തില്‍ തങ്ങളുടെ സേവനങ്ങളായ സ്‌കൈഡ്രൈവ്, ഔട്ട്‌ലുക്ക്.കോം, സ്‌കൈപ്പ് മുതലായ സേവനങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ മൈക്രോ സോഫ്ട് അമേരിക്കയ്ക്ക് സര്‍വ്വപിന്തുണയും നല്‍കി.

ഇന്ത്യയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ മൈക്രോസോഫ്ടാണ് കൂടുതലും ഉപയോഗിക്കുന്നത്. സ്‌നോഡന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് ഒന്‍പത് കമ്പനികളള്‍, ഗൂഗിള്‍, യാഹു, ആപ്പിള്‍ , ഫെയ്‌സ് ബുക്ക് എന്നിവ ഉള്‍പ്പടെയുള്ളവ അമേരിക്കയ്ക്ക് വിവരങ്ങള്‍ ചോര്‍ത്താനുള്ള അനുമതി നല്‍കിയിരുന്നു.

English summary
A report published by the British newspaper Guardian on Thursday claimed that Microsoft not only provided users data to National Security Agency (NSA) in the US but also worked with spies to make the information more accessible.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X