കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലയൂട്ടുന്നതിനിടെ കടിച്ച കുഞ്ഞിനെ അമ്മ വെട്ടി!

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിങ്: മുലയൂട്ടുന്നതിനിടെ അമ്മയെ കടിച്ച കുഞ്ഞിന്റെ മുഖത്ത് അമ്മ 90 തവണ വെട്ടി. സുസ്‌ഹോ വിലാണ് എട്ട് മാസം മാത്രം പ്രായമുള്ള മകനെ അമ്മ വെട്ടിയത്. സിയാവോ ബവോ എന്നാണ് പരുക്കേറ്റ കുഞ്ഞിന്റെ പേര്. കുട്ടിയുടെ മുഖത്ത് 100 തുന്നിക്കെട്ടലുകള്‍ ഉണ്ട്.

Stab, Baby, Picture

കുഞ്ഞ് അമ്മയോടും രണ്ട് അമ്മാവന്‍മാരോടും ഒപ്പമാണ് താമസം. പാഴ് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്യുന്ന ജോലിയാണ് ഇവര്‍ക്ക്. അമ്മാവന്‍മാര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അമ്മ കുഞ്ഞിനെ ആക്രമിച്ചത്. കുട്ടിയുടെ അമ്മാവന്‍മാരില്‍ ഒരാള്‍ വീട്ടില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ അമ്മയോടൊപ്പമല്ലാതെ പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെ ആശുപത്രി അധികൃതര്‍ തടഞ്ഞു. അപ്പോഴാണ് കുട്ടിയുടെ അമ്മയ്ക്ക് മാനസിക രോഗമാണെന്ന് അറിയുന്നത്. അമ്മാവന്‍മാര്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ഭരണകൂടം അറിയിച്ചു. ചൈനയില്‍ മാനസിക രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. 90 ശതമാനം ആളുകളും കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നലരാണ്. എന്നാല്‍ പലര്‍ക്കും കൃത്യമായ ചികിത്സ കിട്ടാറില്ല.

English summary
A vicious mother stabbed her eight-month-old baby 90 times in face, after he bit her while she was breastfeeding him, in Xuzhou, eastern China's Jiangsu Province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X