Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവി ദേഹത്ത് വീണ് ഒന്നരവയസ്സുകാരി മരിച്ചു

Sreelanka

കൊളംബോ: ശ്രീലങ്കയിലെ പിലിയാണ്ടലയില്‍ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നര വയസ്സുകാരി മരിച്ചു. ടിവി വച്ചിരുന്ന ടേബിളിലേക്ക് കയറുന്നതിനിടെ ഭാരം താങ്ങാനാകാതെ ടിവി ഉള്‍പ്പടെ കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ചെറിയ ടേബിളിലായിരുന്ന ടി വി വച്ചിരുന്നത്. 2013 ജൂലൈ 8നാണ് പെണ്‍കുട്ടി മരിയ്ക്കുന്നത്. നവിനി നെത്‌റുവി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പ്രദേശത്ത് മുന്‍പ് ഇതേ രീതിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു.

കുട്ടിയ്ക്ക് ബിസ്‌ക്കറ്റ് നല്‍കിയതിന് ശേഷം അടുക്കളയിലേക്ക് പോയതായിരുന്നു അമ്മ. ഇതിനിടയല്‍ പെണ്‍കുട്ടി ടിവി ടേബിളില്‍ കയറാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് എത്തുമ്പോഴാണ് കുഞ്ഞിന്റെ ദേഹത്ത് ടെലിവിഷന്‍ വീണ് കിടക്കുന്നത് അമ്മ കണ്ടത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസത്തിലാണ് ഡോക്ടറുടെ അശ്രദ്ധമൂലം ശ്രീലങ്കയില്‍ പെണ്‍കുട്ടി മരിച്ചത്. 1990 അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് രാജ്യത്ത് വളരെ കൂടുതല്‍ ആയിരുന്നു. ആയിരം കുട്ടികള്‍ ജനിച്ചാല്‍ 28.4 പേരും മരണത്തിന് കീഴടങ്ങുമായിരുന്നു. 2000 ല്‍ ഇത് 20.7 ആയി കുറഞ്ഞു. 2009 ല്‍ 14.7 ആയി മരണ നിരക്ക് കുറഞ്ഞു. ശിശു മരണ നിരക്ക് 1900 ല്‍ 1000 ന് 23 എന്ന നിരക്കിലായിരുന്നു. 2000 ല്‍ ഇത് 17 ആയി കുറഞ്ഞു. 2009 ല്‍ 13 ആയി വീണ്ടും കുറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+