ഒരുവയസ്സുകാരി ഓണ്‍ലൈനിലൂടെ കാര്‍ വാങ്ങി!
ന്യൂയോര്‍ക്ക്: അച്ഛന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഒരു വയസ്സുകാരി ഓണ്‍ലൈനിലൂടെ കാറ് വാങ്ങി. യുഎസിലെ ഒറിഗോണില്‍ താമസിക്കുന്ന പോള്‍ സ്‌റ്റോര്‍ട്ടിന്റെ മകള്‍ സോറല്ലയാണ് 225 ഡോളര്‍ വിലയുള്ള കാര്‍ ഓണ്‍ലെന്‍ ബുക്കിംഗ് വഴി സ്വന്തമാക്കിയത്.
1962 മോഡല്‍ ഓസ്റ്റില്‍- ഹീലി സ്‌പ്രൈറ്റ് എന്ന കാറാണ് സോറല്ല ഇ- ബേയിലൂടെ വാങ്ങിയത്. മകളുടെ അബദ്ധമാണെങ്കിലും അവള്‍ ആദ്യമായി വാങ്ങിയ കാര്‍ സ്വന്തമാക്കാന്‍ തന്നെയാണ് പിതാവിന്റെ തീരുമാനം. ഏതായാലും അവള്‍ 38000 ഡോളറിന്റെ പോര്‍ഷെ വാങ്ങിയില്ലല്ലോ എന്നാണ് പോള്‍ സ്‌റ്റോര്‍ട്ടിന്റെ ആശ്വാസം. സോറല്ലയുടെ പതിനാറാം പിറന്നാളിന് അവള്‍ക്ക് തന്നെ കാര്‍ സമ്മാനമായി കൊടുക്കാനാണ് പോളിന്റെ തീരുമാനം.
കാര്‍ വാങ്ങിയതിലുള്ള ഇ-ബേ അനുമോദന സന്ദേശം വായിച്ച് ആദ്യം പോള്‍ അമ്പരന്നു. ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം വ്യക്തമായത്. സ്മാര്‍ട്ട് ഫോണിലെ ഇ-ബേ അപ്ലിക്കേഷന്‍ ലോഗ് ഇന്‍ ചെയ്താണ് സോറല്ല ഇടപാട് നടത്തിയത്. മൂന്ന് തവണ ഫോണില്‍ വിരല്‍ അമര്‍ത്തിയതോടെ ഡീല്‍ ഉറച്ചു. മുമ്പേ കാര്‍ വാങ്ങുന്നതിനായി പോള്‍ ഫോണിന്‍ പരതിയതു കൊണ്ടാണ് സോറല്ല ലോഗ് ഇന്‍ ചെയ്തയുടന്‍ കാര്‍ വില്‍പനയിലേക്ക് പോയത്.
ഏതായാലും ഒരു തവണ പറ്റിയ അബദ്ധം ഇനിയാവര്‍ത്തിക്കാന്‍ വയ്യ. ഫോണ്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്തതോടൊപ്പം ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ ട്രേഡിംഗിനുള്ള അപ്ലിക്കേഷനും എടുത്തുമാറ്റിയതായി പോള്‍ പറഞ്ഞു.












Click it and Unblock the Notifications