സ്വര്‍ണ വില കൂടി, പവന് വീണ്ടും 20,000 രൂപ

മൂന്ന് ദിവസം കൊണ്ട് പവന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂണ്‍ 28ന് 19,200 രൂപയിലെത്തി പവന്‍ വില രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്‌ന നിരക്ക് കുറിച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ കാരണം, രാജ്യന്തര വിപണിയിലണ്ടാവുന്ന വില വര്‍ധനവാണ്. ആഗോള വിപണിയില്‍ ഒരു ട്രോയി ഔണ്‍സിന് 1,284.80 ഡോളറാണ് വില.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസേര്‍വ്, സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ താത്ക്കാലം തുടരാമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കാന്‍ ഇതും ഒരു കാരണമായി.
പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം












Click it and Unblock the Notifications