4വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ബുധനാഴ്ചയാണ് സംഭവം. വീടിനു വെളിയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സൂരജ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് കാണാതായ കുട്ടിയെ സമീപത്തുള്ള മാര്‍ക്കറ്റില്‍ ബോധരഹിതയായ നിലയില്‍ അയല്‍വാസി കാണുകയും ഇദ്ദേഹം കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നറിഞ്ഞതോടെ സൂരജ് ഒളിവില്‍ പോയി. തുടര്‍ന്ന് ഒരു ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
സമാനമായ സംഭവം ചാണക്യപുരിയിലും സംഭവിച്ചതായി കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് 16കാരനാണ്. ജയ്പൂരില്‍ നിന്നാണ് ഈ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications