കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമേഹ രോഗികള്‍ക്ക് നല്ല വാര്‍ത്ത

  • By Soorya Chandran
Google Oneindia Malayalam News
Doctor Symbol

ദില്ലി: പ്രമേഹ രോഗികള്‍ക്ക് നല്ല വാര്‍ത്തയും കൊണ്ടാണ് 2013 ജൂലായ് 12 പിറന്നത്. താരതമ്യേന വിലകുറഞ്ഞ പ്രമേഹ മരുന്നായ പിയോഗ്ലിറ്റാസോണിന്റെ നിരോധനം നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ പറ്റാത്ത ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായിരുന്നു പിയോഗ്ലിറ്റാസോണ്‍. ഇന്ത്യയില്‍ ആയിരുന്നു ഇതിന് ഏറ്റവും ആവശ്യക്കാര്‍ ഉണ്ടായിരുന്നത്. വിലകൂടിയ ഇന്‍സുലിനേക്കാള്‍ വളരെ ചെലവ് കുറഞ്ഞതും സാധാരണക്കാര്‍ക്ക് ആശ്വാസവും ആയിരുന്നു ഈ മരുന്ന്. മോശം കൊളസ്‌ട്രോള്‍ കുറക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്നതാണ് പിയോഗ്ലിറ്റസോണ്‍ എന്ന് പ്രമേഹ ചികിത്സ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എന്നാല്‍, മൂത്രാശയ ക്യാസറിന് ഈ മരുന്നിന്റെ വ്യാപകമായ ഉപയോഗം കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം വന്നത്. വൈദ്യശാസ്ത്ര മേഖലയിലെ വലിയൊരു വിഭാഗം, ഈ മരുന്ന് നിരോധിക്കണം എന്ന് മുറവിളി കൂട്ടിയവരായിരുന്നു.

മൂത്രാശയ കാന്‍സറിന് കാരണമായേക്കാം എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തിക്കൊണ്ടായിരിക്കും മരുന്ന് വീണ്ടും വിപണിയിലെത്തുക.

മരുന്നിനെതിരെ വലിയൊരു വിഭാഗം വാളെടുത്തെങ്കിലും ചില ഡോക്ടര്‍മാര്‍ അനുകൂലിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ മാത്രമേ ഇത്തരമൊരു അപകട സാധ്യത കണ്ടെത്തിയിട്ടുള്ളൂ എന്നാണ് ഇവരുടെ വാദം. ഇന്ത്യന്‍ സാഹചര്യത്തില്‍ മരുന്ന് അപകടകാരിയാകാന്‍ ഇടയില്ലെന്നും ഇവര്‍ വാദിക്കുന്നു.

ഏതാണ്ട് ആറു കോടിയോളം ഇന്ത്യക്കാര്‍ പ്രമേഹ രോഗത്തിന് അടിമകളാണെന്നാണ് കണക്ക്. വലിയൊരു മരുന്ന് വിപണിയാണ് ഇത്. ഇതില്‍ പിയോഗ്ലിറ്റസോണിന് മാത്രം 600 കോടി രൂപയുടെ വിപണിയുണ്ട്.

English summary
There is a good news for type II diabetic patients. The government will shortly withdraw ban on diabetic drug pioglitazone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X