കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികൃഷ്ടജീവി പ്രയോഗം; പിണറായി വിജയന് മാപ്പ്

Google Oneindia Malayalam News

Pinarayi Vijayan and Mar Paul Chittilappalli
താമരശ്ശേരി: തന്നെ നികൃഷ്ടജീവി എന്ന് വിളിച്ച പിണറായി വിജയന് തലശേരി രൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി മാപ്പ് നല്‍കുന്നു. മത്തായി ചാക്കോ എം എല്‍ എയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാര്‍ ചിറ്റിലപ്പള്ളിക്കെതിരെ നികൃഷ്ടജീവി പ്രയോഗം നടത്തിയത്.

പിണറായി വിജയന്റെ പരാമര്‍ശം വേദനിപ്പിക്കുന്നതല്ലേ എന്ന് പലരും ചോദിച്ചു. എന്നാല്‍ അതെന്നെ വേദനിപ്പിച്ചിട്ടില്ല. അധിക്ഷേപങ്ങള്‍ ക്ഷമിക്കുന്നു. തെറ്റുചെയ്തവരുടെ പ്രാര്‍ത്ഥിക്കുന്നു - തന്റെ ആത്മകഥയിലെ നാല്‍പ്പത്തേഴാം അധ്യായത്തില്‍ നല്ല ഇടയന്‍ എഴുതുന്നു. കൃപയുടെ വഴികള്‍ എന്നാണ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ ആത്മകഥയുടെ പേര്.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയാണ് മത്തായി ചാക്കോയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മത്തായി ചാക്കോ മരിക്കുന്നതിന് മുന്‍പ് ഭാര്യയുടെ ആവശ്യ പ്രകാരം രോഗീലേപനം നല്‍കിയിരുന്നു. എന്നാല്‍ സഭാ നിയമങ്ങള്‍ തള്ളിക്കളഞ്ഞ് മത്തായി ചാക്കോയുടെ സംസ്‌കാരം പാര്‍ട്ടി മുന്‍കൈയ്യെടുത്ത് നടത്തുകയായിരുന്നു.

മത്തായി ചാക്കോയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് താന്‍ സത്യവിരുദ്ധമായി ഒന്നു പറഞ്ഞിട്ടില്ല എന്നും ആത്മകഥയില്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളി പറയുന്നു. പിണറായി വിജയനുമായി ഉണ്ടായ വിവാദത്തിന്റെ വഴികളും കൃപയുടെ വഴികളില്‍ വിശദീകരിക്കുന്നുണ്ട്. കണ്ണിന് ഓപ്പറേഷന്‍ നടത്തിയശേഷം താമരശ്ശേരി രൂപതാ ആസ്ഥാനത്ത് വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോള്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളി.

English summary
Mar Paul Chittilappalli said he forgive to CPM state secretary Pinarayi Vijayan for defaming statement. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X