ആറന്മുള പദ്ധതിയ്‌ക്കെതിരെ യുഡിഎഫ് എംഎല്‍എമാരും

ഇതിനൊപ്പം ആറന്മുള പദ്ധതിക്കെതിരെ മുന്നോട്ട് വന്ന എം എല്‍ എമാരെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ കെ മുരളീധരനും രംഗത്ത് വന്നിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
72 എം എല്‍ എ മാരാണ് നിവേദനത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. ഇതില്‍ ആറ് പേരാണ് ഭരണകക്ഷിയായ യു ഡി എഫില്‍ നിന്നും ഉള്ളത്. വി ഡി സതീന്‍, ടി എന്‍ പ്രതാപന്‍, എം വി ശ്രേയാംസ് കുമാര്‍, പാലോട് രവി, സി പി മുഹമ്മദ്, അഹമ്മദ് കബീര്‍ എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്ന യു ഡി എഫ് എം എല്‍ എമാര്‍.
ഇവരെക്കൂടാതെ എഴുത്തുകാരായ എം ടി വാസുദേവന്‍ നായര്‍, സുഗത കുമാരി, ഒ എന്‍ വി കുറുപ്പ്, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയ പ്രമുഖരും നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. 70 ഏക്കര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട വിമാനത്താവളം. പരിസ്ഥിതിക്ക് ദോഷം വരുത്തുമെന്ന വാദവുമായാണ് സമരസമിതി പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications