ഉത്തരയെ സരിതയ്ക്ക് പരിചയപ്പെടുത്തിയത് ആര്?
തിരുവനന്തപുരം: ഊര്‍മ്മിള ഉണ്ണിയുടെ മകളും യുവ നടിയുമായ ഉത്തരാ ഉണ്ണിയെ സോളാര്‍ തട്ടിപ്പിലെ രണ്ടാം പ്രതി സരിത എസ് നായര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് മുന്‍മന്ത്രി കെബി ഗണേഷ് കുമാറാണെന്ന് റിപ്പോര്‍ട്ടുകള്‍.
സരിത സ്പോണ്സര് ചെയ്ത പാളയം പൊലീസ് ക്വാര്‍ട്ടേഴ്സിലെ പരിപാടിക്ക് ഉത്തര എത്തിയത് മന്ത്രി ഗണേഷ് കുമാര്‍ ഉത്തരയെ സരിതയ്ക്ക് പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണത്രെ. തുടര്‍ന്ന് ഉത്തരയെ പരസ്യ ചിത്രീകരണത്തിന് എത്തിച്ചത് ടീം സോളാറിന്റെ ബ്രാന്റ് അംബാസിഡറാക്കാം എന്ന് പറഞ്ഞു കൊണ്ടാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

പരസ്യ ചിത്രത്തില്‍ അഭിനയിച്ചതോടെ ടീം സോളാറിന്റെ ബ്രാന്റ് അംബാസിഡറാക്കിയതിന് നന്ദി പറഞ്ഞു കൊണ്ട് ഉത്തര 2012 ആഗസ്ത് 26 ഫേസ്സ്ബുക്കില്‍ എഴുതുകയും ചെയ്തു. സരിതയുടെ ചെലവില്‍ ഉത്തര വിമാന യാത്ര നടത്തിയതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബിജുവുമായി പരസ്യ ചിത്രീകരണത്തിനെത്തിയ പരിചയം മാത്രമെ ഉള്ളു എന്നും നടി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കേസില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വരുത്തി തീര്‍ക്കാനും കാര്യങ്ങള്‍ വലുതാക്കി കാണിക്കാനും മാധ്യമങ്ങള്‍ വലിയ ഉത്സാഹം കാണിക്കുന്നുവെന്ന് ഉത്തര തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു. എന്താണ് സത്യം എന്ന് ആരും അന്വേഷിക്കുന്നില്ലെന്നും സത്യം മനസ്സിലാക്കിയാല്‍ തന്നെ അത് പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും നടി ആരോപണമുന്നയിക്കുന്നു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications