കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂട്ടാന്‍ ഇലക്ഷന് ഇന്ത്യന്‍ വോട്ടിങ് യന്ത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിംഫു: ഇന്ത്യന്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി 2013 ജൂലായ് 13 ഭൂട്ടാനില്‍ ദേശീയ തിരഞ്ഞെടുപ്പ് തുടങ്ങി. ഭൂട്ടാന്റെ രണ്ടാമത്തെ ദേശീയ തിരഞ്ഞെടുപ്പാണിത്.

1935 വോട്ടിങ് യന്ത്രങ്ങളാണ ഇന്ത്യ ഭൂട്ടാന് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്താണ് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍.

Bhutan Polling

വെറും ഏഴര ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യമാണ് ഭൂട്ടാന്‍. രാജാവ്, നാഷണല്‍ കൗണ്‍സില്‍, നാഷണല്‍ അസംബ്ലി എന്നിങ്ങനെയുള്ള ത്രിതല സംവിധാനമാണ് ഭൂട്ടാനിലുള്ളത്. ഇതില്‍ 47 നാഷണല്‍ അസംബ്ലി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.

നാഷണല്‍ കൗണ്‍സിലില്‍ 25 പേരാണുണ്ടാവുക.അതില്‍ അഞ്ച് പേരെ രാജാവ് നാമനിര്‍ദ്ദേശം ചെയ്യും. ബാക്കി 20 പേരെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ പക്ഷേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥാനമില്ല.

ധ്രുക് ഫ്യന്‍സം ഷോഗ്പ(ഡിപിടി) പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) എന്നിവയാണ് നാഷണല്‍ അസംബ്ലിയിലേക്ക് മത്സര രംഗത്തുള്ള പാര്‍ട്ടികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 47 ല്‍ 45 സീറ്റും നേടി മികച്ച വിജയം നേടിയ പാര്‍ട്ടിയാണ് ഡിപിടി. ആകെ 94 മത്സരാര്‍ഥികളാണ് ഇത്തവണ രംഗത്തുള്ളത്.

3,81,790 രജിസ്‌ട്രേര്‍ഡ് വോട്ടര്‍മാരും 1,87, 917 പോസ്റ്റല്‍ വോട്ടര്‍മാരും ആണ് ഭൂട്ടാനിലുള്ളത്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ 10000 ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്.

215 താത്കാലിക കേന്ദ്രങ്ങളുള്‍പ്പെടെ ആകെ 850 പോളിങ് കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും ഇന്ത്യ നല്‍കിയതാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകനും ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ആയ വിഎസ് സമ്പത്ത് പറഞ്ഞു. ഭൂട്ടാനില്‍ ജനാധിപത്യം വളരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകനായി അദ്ദേഹം എത്തിയത്.

English summary
India has provided 1,935 electronic voting machines to Bhutan for the country's second national elections to be held on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X