വിശാഖപട്ടണം:വിശാഖപട്ടണത്ത് ബീച്ച് റോഡില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡില്‍ വേശ്യാലയം നടത്തിപ്പുകാരെ പിടികൂടി. അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന റാക്കറ്റിനെയാണ് 2013 ജൂലൈ 13 ന് പൊലീസ് പിടികൂടിയത്. വേശ്യാലയം നടത്തിപ്പുകാരില്‍ ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെട്ടിട്ടുള്ളതായി സംശയം. അറസ്റ്റിലാകുന്ന സമയം സ്ത്രീകളോടൊപ്പം രണ്ട് പുരുഷന്‍മാരും ഉണ്ടായിരുന്നു. 22 വയസ്സുകാരിയായ പെണ്‍കുട്ടിയെ പൊലീസ് ഇവിടെ നിന്നും രക്ഷിച്ചു. രാജമുന്‍ട്രിയില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയതാണ് ഈ പെണ്‍കുട്ടിയെ. ഫ്ളാറ്റില്‍ നിന്ന് 8,200 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും പിടികൂടി.
വേശ്യലായത്തിന്റെ നടത്തിപ്പുകാരിലൊരാളായ ഡി ഉമാ ദേവി (40) താന്‍ ഗുണ്ടൂരിലെ ഒരു ഡോക്ടറുടെ ഭാര്യയാണെന്ന് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വേശ്യാലയം നടത്തി വരികയായിരുന്നു ഉമാദേവിയും സുഹൃത്ത് ലക്ഷ്മിയും.
ആവശ്യക്കാരന്‍ വേശ്യാലയത്തിന്റെ നടത്തിപ്പുകാരായ സ്ത്രീകളെ മൊബൈലില്‍ വിളിക്കുകയും ഇവര്‍ പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുകയുമാണ് പതിവ്. ഇത്തരത്തില്‍ എത്തുന്ന ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ സൂക്ഷിച്ച് വയ്ക്കുകയും ബന്ധം പുലര്‍ത്തുകയും ഇവരുടെ പതിവാണ്. ഉമാദേവി, ലക്ഷ്മി എന്നിവരോടൊപ്പം ശ്രീനിവാസ റാവു ലക്ഷ്മണ റാവു എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. രാജമുന്‍ട്രിയില്‍ നിന്നും മറ്റുമായാണ് ഇവര്‍ വേശ്യാലയത്തിന്റെ നടത്തിപ്പിനായി പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.
In an incident that has sent shockwaves coursing through the otherwise conservative Port City, police on Saturday busted a high-profile prostitution racket run from an apartment on the upmarket Beach Road and arrested two women.