ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരോ...?
ദില്ലി: പാര്‍ലമെന്റ് ആക്രമണത്തിനും മുംബൈ ഭീകരാക്രമണത്തിനും പിന്നില്‍ അക്കാലത്തെ കേന്ദ്ര സര്‍ക്കാരുകളാണോ പ്രവര്‍ത്തിച്ചത്? ഇത്തരമൊരു സംശയം ഉന്നയിച്ചത് പ്രതിപക്ഷ പാര്‍ട്ടികളോ, പാകിസ്താനോ പോലുമല്ല. ഉത്തരവാദപ്പെട്ട ഒരു ഐപിഎസ് ഓഫീസറാണ്.

ഇഷ്രത്ത് ജഹാന്‍ വ്യജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടാണ് ഈ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍വിഎസ് മണിയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വിട്ടത്. ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സിബിഐയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ സതീഷ് വര്‍മ എന്ന് ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യാണ് മണിയുടെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നത്.
തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത സംഭവങ്ങളായിരുന്നു 2001 ഡിസംബര്‍ 13 ന് നടന്ന പാര്‍ലമെന്റ് ആക്രമണവും, 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണവും എന്നാണത്രെ സതീഷ് വര്‍മ പറഞ്ഞത്. പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പോട്ട(പ്രിവെന്‍ഷന്‍ ഓഫ് ടെററിസറ്റ് ആക്ടിവിറ്റീസ് ആക്ട്)യും പിന്നീട് മുംബൈ ഭീകരാക്രമണത്തിന് ശേഷം യുഎപിഎ(അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്)യും വന്നത് ഈ പദ്ധതിയുടെ ഭാഗമായിട്ടാണെന്നും സതീഷ് വര്‍മ പറഞ്ഞുവെന്ന് ആര്‍വിഎസ് മണി പറയുന്നു.
ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മ ഇപ്പോള്‍ ജൂണഗധ് പോലീസ് ട്രൈനിങ് കോളേജിന്റെ പ്രിന്‍സിപ്പാളാണ്. ആര്‍വിഎസ് മണിയുടെ വെളിപ്പടുത്തലിനെക്കുറിച്ച തനിക്കൊന്നും പറയാനില്ലെന്നാണ് സതീഷ് വര്‍മ പറഞ്ഞത്. ആര് എപ്പോള്‍, ആര്‍ക്ക് കൊടുത്ത പരാതിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത് എന്ന് പോലും തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരാതിക്കാരനായ മണി ഇപ്പോള്‍ നഗരവികസ മന്ത്രാലയത്തിലെ ഡെപ്യൂട്ട്ി ലാന്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫീസറാണ്. ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലില്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളിലും ഒപ്പിട്ടിട്ടുള്ളത് മണിയാണ്. ചോദ്യം ചെയ്യലിനിടെയാണ് സതീഷ് വര്‍മ വിവാദ പരാമര്‍ശം നടത്തിയതെന്ന് മണി പറയുന്നു. ഇഷ്രത്ത് കേസിലെ ആദ്യ സത്യവാങ്മൂലം രണ്ട് ഐബി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണെന്ന് മൊഴികൊടുക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ആര്‍വിഎസ് മണി ആരോപിച്ചു. ഇക്കാര്യങ്ങള്‍ കാണിച്ച് മേലുദ്യോഗസ്ഥര്‍കര്‍ക്ക് പരാതി നല്‍കിയതായും പറയുന്നു.












Click it and Unblock the Notifications