കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ ബ്ലേഡ്‌കൊണ്ട് കീറി: യുവാവ് അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

മുംബൈ: ഭാര്യയെ തട്ടിക്കൊണ്ടു പോയി ശരീരത്തില്‍ ക്ഷൗരക്കത്തി ഉപയോഗിച്ച് മുറിവുണ്ടാക്കിയതിനെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. 23കാരനായ ബസു ഉസ്മാന്‍ അക്ബര്‍ ബാദ്ഷ എന്ന പാഷയാണ് ഭാര്യയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടു പോയി പരിക്കേല്‍പ്പിച്ചതിന് അറസ്റ്റിലായത്.

വിവാഹത്തിനു ശേഷം ദിവസങ്ങളായി അകന്നു കഴിയുകയായിരുന്ന 21കാരിയായ ഭാര്യയെ പാഷ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ക്ഷൗരം ചെയ്യുന്നതിനുള്ള ബ്ലേഡുപയോഗിച്ച് യുവതിയുടെ ശരീരത്തില്‍ നൂറിലധികം മുറിവുകള്‍ ഉണ്ടാക്കിയതായി പൊലീസ് അറിയിച്ചു.

ആക്രമത്തില്‍ നിന്ന് കുതറി ഓടിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടു പോകല്‍, വധശ്രമം തുടങ്ങി നിരവധി കേസുകള്‍ ചുമത്തി പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു. 1993ലെ മുംബൈ സ്‌ഫോടനത്തിലെ പ്രതിയായിരുന്നത്രെ ഇയാളുടെ പിതാവ്. കൂടാതെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16ല്‍പരം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ പാഷ സമ്മതിച്ചു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഫെബ്രുവരിയില്‍ ബദ്ര കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. ബിസ്‌നസ്സകാരനെന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു

English summary
Mumbai: Man abducts estranged wife, leaves 100 cuts on her body with a razor blade in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X