പെട്രോള്‍ വില 1രൂപ 55 പൈസ കൂട്ടി

ദില്ലി: രാജ്യത്തെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ലിറ്ററിന് ഒരു രൂപ 55 പൈസ കൂട്ടാനാണ് തീരുമാനം. പുതുക്കിയ നിരക്കുകള്‍ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂണ്‍ അവസാനത്തില്‍ പെട്രോള്‍ വില 1.82 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു. വാറ്റും പ്രാദേശിക നികുതിയും ഉള്‍പ്പെടുത്താതെയാണ് 1.55 നിരക്ക് ആയി ഉയര്‍ത്തിയത്. ഇവ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ നിരക്കുകള്‍ ഇനിയും ഉയരാനാണ് സാധ്യത.
ജൂണ്‍ ഒന്നിന് 75 പൈസയും ജൂണ്‍ 16 ന് രണ്ട് രൂപയും പെട്രോള്‍ വിലയില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഒരുമാസത്തില്‍ തന്നെ മൂന്നും നാലും തവണയാണ് രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധപ്പിക്കുന്നത്. ഡീസല്‍ വിലയും ഉടന്‍ തന്നെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള അധികാരം സര്‍ക്കാര്‍ സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയിരുന്നു.
ഡീസല്‍ വില്‍പ്പനയില്‍ എണ്ണക്കമ്പനികള്‍ക്ക് കടുത്ത നഷ്ടം ഉണ്ടാകുന്ന എന്ന് സര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തില്‍ ഓരോ മാസവും കുറഞ്ഞത് 50 പൈസ വീതം ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.












Click it and Unblock the Notifications