കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ്, സരിതാ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

  • By Aswathi
Google Oneindia Malayalam News

Saritha S Nair
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാംപ്രതി സരിതയുമായുള്ള മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ ബന്ധം പറത്തു വരുന്നു.സരിതയും ഗണേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന് അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. സോളാര്‍

തട്ടിപ്പിനിരയായ വ്യക്തി കൊടുത്ത പരാതിയിലാണ് ഇക്കാര്യം പറയുന്നത്.തട്ടിപ്പില്‍ 1.5 കേടി രൂപ നഷ്ടപ്പെട്ട ടിസി മാത്യു എന്ന വ്യക്തി നല്‍കിയ പരാതിയില്‍ ഗണേഷ് കുമാറും സരിത എസ് നായരും തമ്മില്‍ അടുത്തബന്ധമുണ്ടെന്ന് പറയുന്നു. പണം നഷ്ടപ്പെട്ട കാര്യം മന്ത്രിയെ അറിയിച്ചപ്പോള്‍ അദ്ദേഹം സരിതയെ ഫോണില്‍ വിളിക്കുകയും തന്റെ പേര്ചീത്തയാക്കരുത് എന്ന് പറഞ്ഞതായും മാത്യു പറഞ്ഞു.

ഇരുവരും തമ്മിലുള്ള സംഭാഷണം പരാതിക്കാരനെ സ്പീക്കര്‍ ഫോണിലൂടെ കേള്‍പ്പിച്ചരുന്നത്രെ. ഗണേഷ് മധ്യസ്ഥതയ്ക്ക് വന്നതോടെ ഒരുലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ സരിത എന്ന ലക്ഷ്മി നിക്ഷേപിച്ചതായി ടിസി മാത്യു പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടിഉത്തരയെ സരിതയ്ക്ക് പരിചയപ്പെടുത്തി കൊടുത്തതും ഗണേഷാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സരിതയും ഗണേഷ് കുമാറും തമ്മില്‍ ബന്ധമുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് ഗവണ്‍മെന്റ് ചീഫ് വിപ്പ് പിസി ജോര്‍ജാണ്. സോളാര്‍തട്ടിപ്പ് പുറത്തു വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയായിരുന്ന ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ സാമ്പത്തികകുറ്റകൃത്യത്തിന് അറസ്റ്റിലായസരിത എസ് നായര്‍ മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച സ്ത്രീയാണെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞിരുന്നത്.

English summary
The report said, former minister KB Ganesh Kumar have close relation with solar scam accuse Saritha S Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X