കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന 36000 കോടിയുടെ ആണവപദ്ധതി ഉപേക്ഷിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ബീജിങ്: മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേര് കേട്ട കമ്യൂണിസ്റ്റ് ചൈനയില്‍ മനുഷ്യ ജീവന് ഇന്ത്യ നല്‍കുന്നതിനേക്കാള്‍ വില . വെറുതെ പറഞ്ഞതല്ല. 36000 കോടി രൂപയുടെ ആണവ പദ്ധതി ജനകീയ പ്രതിഷേധം കാരണം ഒറ്റയടിക്കാണ് ചൈന ഉപേക്ഷിച്ചത്.

തമിഴ്‌നാട്ടിലെ കൂടംകുളം ആണനിലയത്തിനെതിരെ പ്രദേശ വാസികളും സാമൂഹ്യ പ്രവര്‍ത്തകരും നടത്തിവരുന്ന സമരത്തെ നമ്മുടെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് ചൈനയില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത.

China Nuclear Plant

തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ പേള്‍ റിവര്‍ ഡെല്‍റ്റ വ്യവസായ മേഖലയിലായിരുന്നു ആണവ നിലയം തുടങ്ങാന്‍ പദ്ധതി. ഇവിടെ 230 ഹെക്ടര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരുന്നത്. സര്‍ക്കാരിന്റെ, ചൈന നാഷണല്‍ ന്യൂക്ലിയാര്‍ കോര്‍പ്പറേഷനും ഗ്വാങ്‌ഡോങ് ന്യൂക്ലിയാര്‍ പവര്‍ കോര്‍പ്പറഷനും സംയുക്തമായി നടപ്പാക്കാനിരുന്ന പദ്ധതിയാണ് വേണ്ടെന്ന് വെച്ചത്. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആണവ നിലയമാണ് ഇവര്‍ വിഭാവനം ചെയ്തിരുന്നത്.

പ്രാദേശിക സര്‍ക്കാരായ ഹീ ഷാന്‍, വെബ്‌സൈറ്റിലൂടെയാണ് പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ചത്. ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ആണവപദ്ധതി ഉപേക്ഷിക്കുന്നു എന്നാണ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ചൈനീസ് ശാസ്ത്ര ലോകത്ത് നിന്ന് ഇതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പ്രതിവര്‍ഷം 1000 ടണ്‍ യുറേനിയം സമ്പൂഷ്ടീകരണം ഉദ്ദേശിക്കുന്ന ഒരു ആണവ നിലയം വേണ്ടെന്ന് വെക്കാന്‍ പ്രാദേശിക സര്‍ക്കാരിന് എങ്ങനെ കഴിയുന്നു എന്നാണ് ആണവ ശാസ്ത്രജ്ഞരുടെ ചോദ്യം. ആണവ വൈദ്യുത നിലയത്തെ അപേക്ഷിച്ച് ആണവ സമ്പുഷ്ടീകരണ പ്ലാന്റ് സുരക്ഷിതമാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

ജൂലായ്12 ,2013 ന് 100 കണക്കിന് നാട്ടുകാരാണ് ഹീ ഷാന്‍ പ്രദേശിക ഭരണകൂടത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പൊതു അഭിപ്രായം രൂപീകരിക്കാന്‍ 10 ദിവസം കൂടി അനുവദിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി രണ്ട് ദിവസത്തിനകമാണ് പദ്ധതി തന്നെ ഉപേക്ഷിച്ചത്. പാരിസ്ഥിതിക വിഷയങ്ങളില്‍ ജനകീയ പ്രതിഷേധങ്ങളെ ചൈനീസ് അധികൃതര്‍ വളരെ കരുതലോടെയാണ് പരിഗണിക്കുന്നത്. സമാനമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിരവധി പെട്രോകെമിക്കല്‍ പദ്ധതികളും ലോഹ സംസ്‌കരണ പദ്ധതികളും സര്‍ക്കാര്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

അടുത്ത ഏഴ് വര്‍ഷം കൊണ്ട് ആണവ പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം അഞ്ച് മടങ്ങില്‍ അധികമാക്കുന്നതിനാണ് ആണവ നിലയം സ്ഥാപിക്കാനൊരുങ്ങിയത്. നിലവില്‍ 12.6 ജിഗാ വാട്ട് ആണവ വൈദ്യുതിയാണ് ചൈന പ്രവര്‍ഷം ഉത്പാദിപ്പിക്കുന്ത്. ഇത് 2020 ഓടെ 60 മുതല്‍ 70 വരെ ജിഗാ വാട്ട് ആക്കാനായിരുന്നു ലക്ഷ്യം. അതിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണത്തിനായിരുന്നു പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങിയത്.

എന്തായാലും ചൈന തരുന്ന സന്ദേശം വലുതാണ്. വികസനമാണോ, മനുഷ്യ ജീവനും പ്രകൃതിയുമാണോ വലുത് എന്ന ചോദ്യത്തിന് ഒരു നല്ല ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. കൂടംകുളത്ത് മുടക്കിയ പണത്തെ കുറിച്ച മാത്രം ആവലാതിപ്പെടുന്ന നമ്മുടെ സര്‍ക്കാരിന് ഇത് എത്രത്തോളം പ്രചോദനമാകുമെന്ന് കാത്തിരുന്ന് കാണാം.

English summary
China has abruptly cancelled plans to build its largest uranium processing plant in a southern Chinese city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X