Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ മറികടന്ന് ലങ്ക-പാക് ആണവ ഉടമ്പടി?

ദില്ലി: ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് പാകിസ്ഥാനുമായി ശ്രീലങ്ക ആണവ ഉടമ്പടിക്ക് തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഇതോടെ, താരതമ്യേന സുരക്ഷിതമായ ഇന്ത്യയുടെ തെക്കേ അതിര്‍ത്തിയും കലുഷിതമാകാനാണ് സാധ്യത. ഐക്യരാഷ്ട്ര സഭയില്‍ ശ്രീലങ്കക്കെതിരെയുള്ള പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചതാണ് ലങ്കയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

Sri Lanka Map

ഇന്ത്യയുമായി ശ്രീലങ്ക ആണവ ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിവച്ചതായിരുന്നു. സൈനികേതര ആണവ ഉടമ്പടിക്ക് ഇന്ത്യ ഏതാണ്ട് സമ്മതം മൂളിയതുമായിരുന്നു. ഇതിനിടയിലാണ് ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യ രാഷ്ട്രസഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ലങ്കന്‍ പക്ഷത്ത് നിന്ന് ആണവ ചര്‍ച്ചകള്‍ക്ക് മറുപടി ഉണ്ടായിട്ടില്ല.

2012 ഒക്ടോബറില്‍ ഇന്ത്യ ഉടമ്പടിയുടെ മാതൃക ശ്രീലങ്കക്ക് കൈമാറിയിരുന്നു. വിദഗ്ധ പരിശീലനവും സുരക്ഷാ സഹായങ്ങളും അടങ്ങുന്നതായിരുന്നു ഇന്ത്യയുടെ വാഗ്ദാനം.

എന്നാല്‍ പാകിസ്താന്റെയും ശ്രീലങ്കയുടേയും വിദേശ കാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ആണവ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് അറിവ്. ആണവ ഉടമ്പടിയുടെ കാര്യത്തില്‍ ഇന്ത്യയുമായും പാകിസ്താനുമായും ചര്‍ച്ച നടത്തി തങ്ങള്‍ക്ക് ലാഭകരമായ തീരുമാനത്തിലെത്തുമെന്നാണ് ലങ്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ലാഭം നോക്കാതെ പാകിസ്താനും ലങ്കയും സഹകരിക്കാനാണ് സാധ്യത. ഇന്ത്യയുടെ തെക്കേ അറ്റത്ത് കൂടി ഭീഷണിയാവാന്‍ കഴിയുമെങ്കില്‍ ആ സാഹചര്യം പാകിസ്താന്‍ ഉപയോഗപ്പെടുത്തുമെന്നുറപ്പ്. പാകിസ്താന്‍ സൈനിക മേധാവിയുടെ ലങ്കന്‍ സന്ദര്‍ശനം കഴിഞ്ഞ് അധികമായിട്ടില്ല. സൈനിക മേഖലയിലുള്ള സഹകരണത്തിനും ലങ്ക-പാക് ധാരണ ആയിട്ടുണ്ട്. പരിശീലനത്തിനായി ഇന്ത്യയിലെത്തിയ സൈനികരെ തിരിച്ച് വിളിച്ചതിന് ശേഷമാണ് പാകിസ്താനുമായുള്ള ചര്‍ച്ച ലങ്ക തുടങ്ങിവച്ചത്.

ഐക്യരാഷ്ട്ര സഭയില്‍ തുടര്‍ച്ചയായി രണ്ടുതവണയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ വോട്ട് ചെയ്തത്. ലങ്കക്കെതിരെ നിലപാടെടുത്ത 25 രാജ്യങ്ങളില്‍ ഇന്ത്യയും ദക്ഷിണ കൊറിയയും മാത്രമായിരുന്നു ഏഷ്യന്‍ രാജ്യങ്ങള്‍. ചൈനയും പാകിസ്താനുമടക്കമുള്ളവ ലങ്കക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+