അഞ്ചില്‍ രണ്ട് ഗര്‍ഭങ്ങളും അറിയാതെപറ്റിപ്പോകുന്നത്
ലോക ജനസംഖ്യ നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി. ലോകത്ത് അഞ്ച് പേര്‍ ഗര്‍ഭിണികളാകുമ്പോള്‍ അതില്‍ രണ്ട് പേര്‍ താത്പര്യമില്ലാതെ ഗര്‍ഭം ധരിക്കുന്നവരത്രെ. അങ്ങനെ നോക്കുമ്പോള്‍ 100 ല്‍ നാല്‍പത് പേര്‍ക്ക് അറിയാതെ പറ്റിപ്പോകുന്നതാണ് ഗര്‍ഭം എന്ന് സാരം.

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് പ്രകാരം ലോകത്തില്‍ ജനിക്കുന്ന അഞ്ച് കുട്ടികളില്‍ ഒരാള്‍ ഇത്തരം താത്പര്യമില്ലാത്ത ഗര്‍ഭധാരണങ്ങളില്‍ നിന്നാണെന്നും പറയെപ്പെടുന്നു.
2013 ന്റെ മധ്യത്തോടെ ലോക ജനസംഖ്യ 720 കോടി കടന്നിട്ടുണ്ടെന്നാണ് ഐക്യ രാഷ്ട്രസഭയുടെ കണക്ക്. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ജനസംഖ്യ ഇനിയും ഉയരും എന്ന് തന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണം. വികസ്വര രാജ്യങ്ങളിലെ ജനനിരക്ക് കൂടുന്നതാണ് പെട്ടെന്നുള്ള ജനസംഖ്യാ വര്‍ദ്ധനക്കുള്ള കാരണമായി കണക്കാക്കുന്നത്.
2012 ല്‍ മാത്രം ലോക ജനസംഖ്യില്‍ എട്ട് കോടിയോളം വര്‍ദ്ധനയുണ്ടായതായണ് കണക്ക്. 1994 മുതല്‍ ഉള്ള കണക്കു പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2100 ആകുമ്പോഴേക്കും ജനസംഖ്യാ വര്‍ദ്ധന പ്രതിവര്‍ഷം 10 കോടിയാകുമെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ കണക്കുകളെ അട്ടിമറിച്ചുകൊണ്ടാണ് ജനസംഖ്യ ഉയരുന്നതെന്നാണ് ഐക്യരാഷ്ട്ര സഭ തന്നെ കണക്കാക്കുന്നത്. അവികസിത രാജ്യങ്ങളിലേയും വികസ്വര രാജ്യങ്ങളിലേയും സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് വോള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഏങ്കല്‍മന്‍ പറയുന്നു. നൈജീരിയ, എതോപ്യ, കോങ്കോ തുടങ്ങിയ രാഷ്ട്രങ്ങളാണ് കുടുംബ വലിപ്പത്തില്‍ ഇപ്പോള്‍ മുന്നിലുള്ളവ.
ജനനനിരക്ക് കൂടുമ്പോള്‍ തന്നെ മരണ നിരക്കില്‍ വലിയ വ്യത്യാസവും ഉണ്ടാകുന്നില്ല. ജനന, മരണ നിരക്കുകളിലെ അനുപാതം വലിയ തോതില്‍ മാറുന്നത് ഭാവിയില്‍ വലിയ ഭക്ഷ്യ ക്ഷാമത്തിനും , പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നാണ് വേള്‍ഡ് വാച്ചും ഐക്യരാഷ്ട്രസഭയും ഒക്കെ വിലയിരുത്തുന്നത്. ജനന നിയന്ത്രണമല്ലാതെ മറ്റ് വഴികള്‍ മുന്നിലില്ലെന്നും പറയുന്നു.
കാര്യം എന്തൊക്കെയായാലും അറിയാതെ പറ്റിപ്പോകുന്ന ഗര്‍ഭങ്ങള്‍ ജനസംഖ്യപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, പലപ്പോഴും സാമൂഹ്യ പ്രശ്‌നങ്ങളും കൂട്ടുന്നുണ്ട്.












Click it and Unblock the Notifications