Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിന്റെ വരവ് കാത്ത് കേറ്റ്, അവധിയെടുത്ത് വില്യം

ലണ്ടന്‍: അടുത്ത കിരീടാവകാശിയ്ക്ക് ജന്മം നല്‍കാന്‍ തയ്യാറെടുക്കുന്ന ഭാര്യ കേറ്റ് മിഡില്‍ടണരികിലേയ്ക്ക് വില്യം രാജകുമാരന്‍ എത്തി. ഇതിനിടെ ശനിയാഴ്ച വില്യമും സഹോദരന്‍ ഹാരിയും കെന്റ് ആന്റ് കര്‍വന്‍ റോയല്‍ പോളോ കപ്പ് മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. വില്യമിന്റെ ടീമും ഹാരിയുടെ ടീമുമായിരുന്നു സിഡ്‌മൊന്‍ടനില്‍ നടന്ന മത്സരത്തില്‍ മത്സരിച്ചത്. ഈ സമയത്ത് കേറ്റ് മാതാപിതാക്കള്‍ക്കൊപ്പം വിശ്രമിക്കുകയായിരുന്നു.

കേറ്റിന്റെ പ്രസവദിവസം അടുത്തിരിക്കുന്നതിനാല്‍ പോളോ മത്സരത്തില്‍ പങ്കെടുക്കണോയെന്ന് വില്യമിന് ശങ്കയുണ്ടായിരുന്നുവത്രേ. എന്നാല്‍ എല്ലാ നേരത്തേ പദ്ധതിയിട്ടതുപോലെ നടക്കണമെന്നും താന്‍ മാതാപിതാക്കള്‍ക്കൊപ്പം വിശ്രമിക്കുമെന്നും പറഞ്ഞ് കേറ്റ് വില്യത്തെ മത്സരത്തില്‍ പങ്കെടുക്കാനായി നിര്‍ബ്ബന്ധിയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റോയല്‍ എയര്‍ ഫോഴ്‌സില്‍ സീ റെസ്‌ക്യൂ ഹെലികോപ്റ്റര്‍ ക്യാപ്റ്റനായി ജോലിചെയ്യുന്ന വില്യം അവധിയെടുത്താണ് കേറ്റിനടുത്തെത്തിയത്. മധ്യ ലണ്ടനിലെ പാഡ്ഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലാണ് കേറ്റിന്റെ പ്രസവം നടക്കുക. ഇതേ ആശുപത്രിയില്‍ത്തന്നെയായിരുന്നു 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡയാന രാജകുമാരി വില്യമിനും പിന്നീട് സഹോദരന്‍ ഹാരിയ്ക്കും ജന്മം നല്‍കിയത്.

കേറ്റിന്റെ പ്രസവത്തീയതി അടുത്തെത്തിയതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിയ്ക്ക് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. കേറ്റിന്റെ പ്രസവത്തോടനുബന്ധിച്ച് ഗൈനക്കോളജിസ്റ്ര്, പീഡിയാട്രിഷന്‍, നഴ്‌സുമാര്‍ തുടങ്ങി വലിയ സംഘത്തെയാണ് ഒരുക്കിയിരിക്കുന്നത്. പണ്ടുമുതലേ തുടര്‍ന്നു പോരുന്ന രാജകീയ ഔദ്യോഗിക രീതിയില്‍ത്തന്നെയായിരിക്കും കേറ്റിന്റെ പ്രസവവാര്‍ത്ത ലോകത്തെ അറിയിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+