പബ്ബിലെ മദ്യപാനം 100 സ്കൂള്‍കുട്ടികള്‍ പിടിയില്‍
ഗുഡ് ഗാവോണ്‍: ഗുഡ് ഗാവോണിലെ ഒരു പബ്ബില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 100 സ്‌കൂള്‍ കുട്ടികള്‍ പിടിയിലായി. മദ്യപിയ്ക്കുകയും പുക വലിയ്ക്കുക്കയും ചെയ്തതിനാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇന്ത്യയില്‍ നിയമാനുസൃതമായ മദ്യാപനത്തിന് 25 വയസ് കഴിഞ്ഞ പൗരന് മാത്രമേ അവകാശമുള്ളൂ. എന്നാല്‍ പബ്ബില്‍ ഉണ്ടായിരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും 14 നും 18 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

സെക്‌സ് ആന്‍ഡ് സ്‌മോക്ക് എന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ നടത്തിയ ബര്‍ത്ത്‌ഡേ പാര്‍ട്ടിയായിരുന്നു. കുട്ടികള്‍ക്ക് മദ്യം വിളമ്പിയതിന് പബ്ബിന്റെ മാനേജരെ അറസ്റ്റ് ചെയ്യുകയും പബ്ബ് അടച്ച് പൂട്ടുകയും ചെയ്തു. പബ്ബിന്റെ ഉടമസ്ഥനോട് 80,000 രൂപ പിഴ അടയ്ക്കാനും പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രമുഖ സ്‌കൂളുകളില്‍ നിന്നുള്ളവരാണ് പിടിയിലായ വിദ്യാര്‍ത്ഥികള്‍. നാലു മണിയോട് കൂടിയാണ് പബ്ബില്‍ റെയ്ഡ് നടത്തിയത്.
ഇതിന് മുന്‍പ് ഗുഡ് ഗാവോണിലെ മറ്റോരു പബ്ബില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 80 സ്‌കൂള്‍ കുട്ടികളെ മദ്യപിച്ചതിന് പിടികൂടിയിരുന്നു. വീട്ടുകാര്‍ എത്തുന്നത് വരെ കുട്ടികളെ പൊലീസ് തടഞ്ഞ് വച്ചു. ഇവരുടെ പേരും മേല്‍വിലാസവും ഉള്‍പ്പെടയുള്ള വിവരങ്ങള്‍ പൊലീസ് രേഖപ്പെടുത്തി.പലര്‍ക്കും പാര്‍ട്ടിയെപ്പറ്റി കൃത്യമായ ധാരണ ഇല്ലാതിരുന്നതാണ് മദ്യപിയ്ക്കാനും പാര്‍ട്ടിയില്‍ പങ്കെടുക്കാനും കാരണമായതെന്ന് പൊലീസ് പറഞ്ഞു












Click it and Unblock the Notifications