കാമുകിയുമായി പിണങ്ങി യുവാവ് ആത്മഹത്യ ചെയ്തു

ചെന്നൈ: ചെന്നൈയില്‍ ഐടി കമ്പനി ജീവനക്കാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. വെല്ലൂര്‍ സ്വദേശിയായ നവീണ്‍ കുമാര്‍(28) ആണ് ആത്മഹത്യ ചെയ്തത്. രാജീവ് ഗാന്ധി ശാല റോഡിലെ പ്രിന്‍സ് ഇന്‍ഫോ സിറ്റി ബില്‍ഡിംഗില്‍ നിന്ന് ചാടിയാണ് നവീണ്‍ ആത്മഹത്യ ചെയ്തത്. 2013 ജൂലൈ 14 നാണ് സംഭവം. കാമുകിയുമായുണ്ടായ പിണക്കമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12. മണിയോടെയായിരുന്നു സംഭവം.
ഐടി കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. എഞ്ചിനീയറിംഗ് ബിരുദധാരിയായ നവീണ്‍ കഴിഞ്ഞ നാലുമാസമായി ചെന്നൈയില്‍ ആണ് താമസം. ആത്മഹത്യ ചെയ്യുന്ന ദിവസം രാവിലെ 11 മണിയോടെ നവീണിന്റെ ജോലി അവസാനിച്ചിരുന്നു. അതിനുശേഷം സഹപ്രവര്‍ത്തകനോടൊപ്പം കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ എത്തി. തനിക്ക് ഫോണില്‍ സംസാരിയ്കാനുണ്ട് എന്ന് പറഞ്ഞ് നവീണ്‍ ടെറസിലേക്ക് പോയി. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഇയാള്‍ ടെറസില്‍ നിന്ന് താഴേക്ക് ചാടി .
വലിയ ശബ്ദം കേട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വന്ന് നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നവീണിനെ കാണുന്നത്. കാമുകിയുമായി വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് നവീണിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് നാല് തവണ നവീണ്‍ കാമുകിയെ വിളിച്ചിരുന്നു. മരിയ്ക്കുന്നതിന് മുന്‍പ് തന്റെ ഫോണ്‍ ഇയാള്‍ ടെറസില്‍ ഉപേക്ഷിച്ചു.












Click it and Unblock the Notifications