കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലിഗ്രാംവിടചൊല്ലി:രാജിവയ്ക്കാന്‍ മുഖ്യന്കലാശകമ്പി

  • By Aswathi
Google Oneindia Malayalam News

ആലപ്പുഴ: ഇന്ത്യന്‍ ടെലിഗ്രാം സര്‍വീസ് ചരിത്രത്തിന്റെ താളുകളില്‍ ഇടും പിടിച്ച ആവസാനദിനത്തില്‍ ഏറ്റവും ഒടുവില്‍ അയച്ച സന്ദേശം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട്. 163 വര്‍ഷത്തെ സേവനം ഞായറാഴ്ച ചരിത്രത്തിലേക്ക് വഴിമാറുമ്പോള്‍ പ്രതിപക്ഷ നേതാവ് ജി സുധാകരന്‍ മുഖ്യമന്ത്രിക്കയച്ചു 'സ്വന്തം പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും നന്മയ്ക്കായി സ്ഥാനം രാജി വയ്ക്കണം'

ടെലിഗ്രാം സേവനം അവസാനിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സുധാകരന്റെ കമ്പി. ഇന്ത്യന്‍ ടെലിഗ്രാം സര്‍വ്വീസ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സെക്രട്ടറിയേറ്റ് വിലാസത്തിലാണ് മുഖ്യന്ത്രിക്കുള്ള കമ്പി അയച്ചത്.

ടെലിഗ്രാം സേവനം അവസാനിക്കുന്ന ദിനത്തില്‍ കമ്പിയില്ലാകമ്പിയടിച്ച് ചരിത്രത്തിന്റെ ഭാഗമാകാന്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ നിരവധി പേര്‍ വിവിധ കമ്പിത്തപാല്‍ ഓഫീസിലെത്തി. തിരുവനന്തപുരത്തെ സ്റ്റാച്യു കമ്പിത്തപാല്‍ ഓഫീസില്‍ നിന്നാണ് അവസാനത്തെ കമ്പി അയച്ചത്. അവസാനമയച്ച അഞ്ചു കമ്പികളും അതയച്ചവരുടെ ഫോട്ടോയും ആല്‍ബമാക്കി സൂക്ഷിക്കും.

ദില്ലി

ദില്ലി

163 വര്‍ഷത്തെ ടെലിഗ്രാം സന്ദേശം അവസാനിക്കുന്ന ദിവസം അവസാന ടെലിഗ്രാം അയക്കാന്‍ എത്തിയ ജനങ്ങള്‍

ചരിത്രത്തിലേക്ക്

ചരിത്രത്തിലേക്ക്

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അവസാന കമ്പിയയക്കാന്‍ വിവിധ കമ്പിത്തപാല്‍ ഓഫീസിലെത്തി.

മുംബൈ

മുംബൈ

163 വര്‍ഷത്തെ ടെലിഗ്രാം സര്‍വീസ് അവസാനിപ്പിച്ചതിന് മുംബൈയില്‍ ജനങ്ങള്‍ പ്രതിഷേധമറിയിച്ചു

അവസാന കമ്പി

അവസാന കമ്പി

കമ്പിയില്ലാ കമ്പി കണ്ടുപിടിച്ച സാമുവല്‍ മോഴ്‌സിന് ആദരവ് അറയിച്ചു കൊണ്ടും ചിലര്‍ അവസാന കമ്പി അയച്ചു.

അവസാനം

അവസാനം

അവസാനമയച്ച അഞ്ചു കമ്പികളും അതയച്ചവരുടെ ഫോട്ടോയും ആല്‍ബമാക്കി സൂക്ഷിക്കും.

കേരളത്തില്‍

കേരളത്തില്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജി സുവധാകരന്‍ അവസാന സന്ദേശമയച്ചു

മുംബൈ

മുംബൈ

കമ്പി സന്ദേശം സ്വീകരിക്കുന്ന പഴയ യന്ത്രോപകരണം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥന്‍

ഐടി യുഗം

ഐടി യുഗം

ഐടിയുഗത്തില്‍ ടെലഗ്രാമുകളുടെ ആവശ്യകത കുറഞ്ഞതും സേവനം നഷ്ടമായതുമാണ് ഈ സേവനത്തിന് ഇപ്പോള്‍ ചരമക്കുറിപ്പെഴുതാന്‍ കാരണം

English summary
The last telegram to seek for Kerala chief minister Oommen Chandy's resignation by LDF leader G Sudhakaran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X