കോണ്‍സ്റ്റബിളിന്‍റെ ഭാര്യയെ എസ്ഐ ബലാത്സംഗംചെയ്തു

ദില്ലി: പൊലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യയെ എസ് ഐ ബലാത്സംഗം ചെയ്തു. ഖുര്‍ജ പൊലീസ് സ്റ്റേഷനില്‍ 2013 ജൂലൈ 14 രാവിലെയാണ് സംഭവം നടക്കുന്നത്.സംഭവത്തില്‍ ഐജി ഭാവേഷ് കുമാര്‍ സിംഗിന് (മീററ്റ് റേഞ്ച്) പൊലീസ് കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറച്ച് അന്വേഷിക്കാന്‍ ഐജി ഉത്തരവിട്ടു. എസ് ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കുമെന്നും ഐജി അറിയിച്ചു.
ഖുര്‍ജയിലാണ് സംഭവം നടക്കുന്നത്. കോണ്‍സ്റ്റബിളും ഭാര്യയും ഇവിടെയാണ് താമസിയ്ക്കുന്നത്. സംഭവ ദിവസം രാവിലെ 5 മണിയ്ക്ക് പുറത്തെ ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനില്‍ എത്തിയ കോണ്‍സ്റ്റബിള്‍ സംശായസ്പദമായ സാഹചര്യത്തില്‍ എസ് ഐയെയും ഭാര്യയെയും കണ്ടു. കോണ്‍സ്റ്റബിളിനെ കണ്ടതും ഭാര്യ കരഞ്ഞ് കൊണ്ട് അയാള്‍ക്ക് സമീപം എത്തുകയും എസ് ഐ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറയുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തോളമായി എസ് ഐ തന്നെ പീഡിപ്പിക്കുകയാണെന്നും അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു.
എന്നാല്‍ മദ്യപാനിയായ കോണ്‍സ്റ്റബിളും, ഭാര്യയും ചേര്‍ന്ന് തന്നെ അപമാനിക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് കുറ്റാരോപിതനായ എസ് ഐ പറഞ്ഞു. കോണ്‍സ്റ്റബിളിനെതിരെ ജൂലൈ രണ്ടിന് സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്തിരുന്നു. തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുകയാണ് എസ് ഐ ചെയ്തതെന്ന് കോണ്‍സ്റ്റബിള്‍ ആരോപിച്ചു.












Click it and Unblock the Notifications