• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഷണംപോയ ശിവലിംഗം ക്ഷേത്രത്തിനടുത്ത് കണ്ടെത്തി

  • By Meera Balan
മുലുന്ദ്: മുംബൈയിലെ മുലുന്ദിലെ ഒരു ശിവക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച ശിവ ലിംഗത്തെ ക്ഷേത്രത്തിനടുത്തെ കുറ്റിക്കാട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. 2013 ജൂണ്‍ 28 നാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്. 3.61 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും, വെള്ളിയും ഉള്‍പ്പെടെയുള്ള ആഭരണങ്ങളും ശിവ ലിംഗത്തോടൊപ്പം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.എന്നാല്‍ ശിവ ലിംഗം മാത്രമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തിരിച്ച് കിട്ടിയത്

ശിവലിംഗത്തിന് 1.5 ലക്ഷം രൂപ വില വരും. മോഷ്ടിക്കപ്പെട്ടവയില്‍ ഏറ്റവും വിലകൂടിയ വസ്തുവായിരുന്നു ശിവ ലിംഗം. എന്നിട്ടും മോഷ്ടാക്കള്‍ ഇത് ഉപേക്ഷിക്കണമെങ്കില്‍ അവര്‍ക്ക് കുറ്റബോധം ഉണ്ടായതാകാം കാരണമെന്ന് പൊലീസ് പറയുന്നു.

ഒട്ടേറെ ആരാധകര്‍ വന്ന് പോകുന്ന ക്ഷേത്രമാണ് മോഷണത്തിന് ഇരയായത്. ഇത് വരേയും പ്രതികളെ ഒന്നും പിടികൂടിയിട്ടില്ല. സംഭവം നടക്കുന്ന ദിവസം രാത്രി 9.30 ന് ക്ഷേത്രം അടച്ചിരുന്നു, രാവിലെ 3.30 ന് അമ്പലം തുറക്കുമ്പോഴാണ് മോഷണം നടന്ന വിവരം പൂജാരി അറിയുന്നത്. എന്തായാലും തങ്ങള്‍ ആരാധിക്കുന്ന ദൈവത്തിന്റെ ശക്തി കൊണ്ടാണ് വിഗ്രഹം തിരിച്ച് കിട്ടിയെതെന്നാണ് വിശ്വസികള്‍ പറയുന്നത്.

English summary
Cops suspect that the thieves felt guilty and tried to return it but dumped it in the bushes and fled

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more